പ്രണയിക്കുന്ന യുവമനസുകളെ കീഴടക്കി ‘ഹൃദയം’ സിനിമ തിയറ്ററുകളിൽ മുന്നേറുകയാണ്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമ നിരൂപകപ്രശംസ നേടിയാണ് നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുന്നത്. പ്രണവിലെ അഭിനേതാവിനെ വിനീത് ശ്രീനിവാസൻ ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചെന്നാണ് നിരൂപകർ പറയുന്നത്.
ഏതായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് പ്രണവിന്റെ നായികയായി നസ്രിയ ഫഹദ് എത്തുന്നു എന്ന വാർത്തകളാണ്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ വന്നിട്ടില്ല. ഹൃദയം സിനിമ കഴിഞ്ഞതോടെ പ്രണവിനെ തേടി നിരവധി ഓഫറുകളാണ് വന്നിരിക്കുന്നത്. ഇതിനിടയിലാണ് അഞ്ജലി മേനോന്റെ അടുത്ത ചിത്രത്തിൽ പ്രണവ് നായകനാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഈ സിനിമയിൽ നസ്രിയ ആയിരിക്കും പ്രണവിന്റെ നായകനായി എത്തുകയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്ന വാർത്തകൾ ഒന്നും പുറത്തു വന്നിട്ടില്ല.
സംവിധാനം ചെയ്ത എല്ലാ സിനിമകളും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ സംവിധായികയാണ് അഞ്ജലി മേനോൻ. അതുകൊണ്ട് തന്നെ അഞ്ജലി മേനോൻ – പ്രണവ് – നസ്രിയ കൂട്ടുകെട്ടിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. അഞ്ജലി മേനോനെ കൂടാതെ അനി ഐവി ശശി, അൻവർ റഷീദ്, ഏതാനും പുതുമുഖങ്ങൾ എന്നിവരും പ്രണവിനെ നായകനാക്കി സിനിമ ചെയ്യാനുള്ള പദ്ധതി തയ്യാറാക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…