Categories: GeneralNews

‘വാര്‍ത്ത വായിച്ചപ്പോള്‍ തെറ്റിപ്പോയ വാക്ക് ഇമ്പോസിഷന്‍ എഴുതിയിട്ടുണ്ട്, ആദ്യത്തെ റീഡിംഗിന് എനിക്ക് കിട്ടിയത് എഴുപത്തിയഞ്ച് രൂപ’; മായാ ശ്രീകുമാര്‍

ഇന്നത്തെ ചാനല്‍ വിപ്ലവം വരുന്നതിനു മുമ്പ് മലയാളികളുടെ വലിയ നൊസ്റ്റാള്‍ജിയകളില്‍ ഒന്നായിരുന്നു ദൂരദര്‍ശന്‍. ഞായറാഴ്ചകളിലെ സിനിമകളും ചിത്രഗീതവും ശക്തിമാനുമൊക്കെ അന്നത്തെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അതില്‍ ഒഴിച്ചുകൂട്ടാന്‍ കഴിയാത്തതായിരുന്നു വാര്‍ത്തകള്‍. അത് ഒരു തലമുറ കേട്ടിരുന്നു. അതിലെ ഓരോ അവതാരകരും അവരുടെ പ്രിയപ്പെട്ടവരായി മാറി. രാജേശ്വരി മോഹന്‍, ഹേമലത, അളകനന്ദ, കൃഷ്ണകുമാര്‍, ബാലകൃഷ്ണന്‍, ഡോ.സന്തോഷ്, ആല്‍ബര്‍ട്ട് അലക്സ് തുടങ്ങി നിരവധി വായനക്കാര്‍ മലയാളി മനസ്സുകളില്‍ ഇടംപിടിച്ചവരാണ്. അതില്‍ മുന്‍പന്തിയിലായിരുന്നു മായാ ശ്രീകുമാര്‍.

മായ ടെലിവിഷന്‍ രംഗത്ത് വന്നിട്ട് മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടു. ദൂരദര്‍ശനില്‍ തുടങ്ങി പിന്നീട് ഏഷ്യാനെറ്റ്, അമൃത തുടങ്ങിയ ചാനലുകളിലും പിന്നീട് വര്‍ക് ചെയ്തു. ഇപ്പോഴിതാ അന്നത്തെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുകയാണ് മായാ ശ്രീകുമാര്‍ പങ്കുവെയ്ക്കുകയാണ് ഒരു യൂട്യൂബ് ചാനലിലൂടെ. ഒരിക്കല്‍ പോലും താനൊരു ന്യൂസ് റീഡര്‍ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് മായ ശ്രീകുമാര്‍ പറഞ്ഞ് തുടങ്ങുന്നത്. എന്റെ കരിയര്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയഞ്ചിലാണ് തുടങ്ങുന്നത്. ദൂരദര്‍ശന്‍ കേന്ദ്രം തിരുവനന്തപുരത്ത് വരുന്നത് അന്നാണ്. ഒന്നിനെ കുറിച്ചും ഐഡിയ ഇല്ല. പത്രത്തില്‍ കണ്ടപ്പോള്‍ അപേക്ഷിച്ചു. ആദ്യം തന്നെ ഓഡിഷന്‍ ടെസ്റ്റിന് വിളിച്ചു. പിന്നെ ക്യാമറ ഓഡിഷന്‍ ടെസ്റ്റും ഉണ്ടായിരുന്നു. പിന്നെ വരുന്നത് ന്യൂസ് റീഡര്‍ ആയി എടുത്തു എന്ന അറിയിപ്പായിരുന്നു. മലയാളം എഴുതാനും വായിക്കാനും പറയാനും അറിയാമെങ്കിലും ഉച്ഛാരണശുദ്ധി വളരെ ആവശ്യമായിരുന്നു അന്ന്. ഇപ്പോഴും അത് അത്യാവശ്യം തന്നെയാണ്. അന്നത്തെ ന്യൂസ് എഡിറ്റര്‍ പറഞ്ഞ് തന്നത് നിങ്ങള്‍ പത്രം ധാരാളം വായിക്കണം എന്നായിരുന്നു. ഉറക്കെ വായിക്കണം. മാത്രമല്ല കണ്ണാടിയുടെ മുന്നില്‍ നിന്ന് അത് ഉറക്കെ വായിച്ചു പഠിക്കുകയും വേണം. എന്നിട്ട് അത് റെക്കോര്‍ഡ് ചെയ്ത് കേള്‍ക്കണം. അങ്ങനെയാണ് അതിനെ കുറിച്ചുള്ള ഒരു ധാരണ എനിക്ക് കിട്ടിയത്’ മായ പറയുന്നു.

മാസം അഞ്ച് തവണയാണ് അന്ന് വാര്‍ത്താ വായന ഉണ്ടായിരുന്നത്. എഴുപത്തഞ്ച് രൂപയാണ് ആദ്യത്തെ റീഡിംഗിന് തനിക്ക് കിട്ടിയതെന്നും മായ പറയുന്നു. ടെലിവിഷന്‍ എന്താണെന്നറിയാത്ത കാലത്താണ് ഞാന്‍ ഈ ജോലിക്ക് വന്നത്. എന്റെ വീട്ടില്‍ പോലും ടെലിവിഷന്‍ ഇല്ല. ന്യൂസ് റീഡിംഗ് എന്താണെന്ന് മറ്റൊരാള്‍ വായിച്ച് കണ്ടുള്ള അനുഭവം പോലും എനിക്കില്ല. ദൂരദര്‍ശനില്‍ ചെന്നതിന് ശേഷമാണ് അവിടെയുള്ളവരുടെ നിര്‍ദ്ദേശപ്രകാരം കാര്യങ്ങള്‍ ചെയ്തത്. പേപ്പറില്‍ നോക്കിയായിരുന്നു വാര്‍ത്ത വായിച്ചിരുന്നത്. വാര്‍ത്തവായിച്ചപ്പോള്‍ തെറ്റിപ്പോയ വാക്ക് ഇമ്പോസിഷന്‍ എഴുതേണ്ടി വന്ന അനുഭവവും ഉണ്ടായിട്ടുണ്ടെന്ന് മായാ ശ്രീകുമാര്‍ പറയുന്നു. വര്‍ണ്ണപകിട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിലും വാര്‍ത്താ റിപ്പോര്‍ട്ടറായി മായാ ശ്രീകുമാര്‍ എത്തിയിരുന്നു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago