നായികയുടെ നോട്ടത്തിൽ അലിഞ്ഞുപോകുന്ന കാമുകനായി നിവിൻ പോളി, പടവെട്ട് സിനിമയിലെ മഴപാട്ട് എത്തി

നായികയുടെ തീക്ഷ്ണമായ പ്രണയനോട്ടത്തിനു മുന്നിൽ അലിഞ്ഞില്ലാതാകുന്ന കാമുകനായി നിവിൻ പോളി. ലിജു കൃഷ്ണ സംവിധാനം ചെയ്ത പടവെട്ട് സിനിമയിലെ മഴ പാട്ടിലാണ് ഇത്രയും മനോഹരമായ രംഗങ്ങളുള്ളത്. മൂന്നു മിനിറ്റ് മാത്രം നീണ്ടു നിൽക്കുന്ന മഴപാട്ട് കഴിഞ്ഞദിവസമാണ് യുട്യൂബിൽ റിലീസ് ചെയ്തത്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. ഗോവിന്ദ് വസന്ത, ആനി ആമി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. സരിഗമയുടെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. നിവിൻ പോളിയുടെ കഥാപാത്രത്തിന്റെയും നായിക കഥാപാത്രത്തിന്റെയും പ്രണയരംഗങ്ങൾ മഴയെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുകയാണ് പാട്ടിൽ. സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പടവെട്ട്.


പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി നായകനാകുന്ന പടവെട്ട്. ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒക്ടോബർ 21ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. നിവിൻ പോളിക്ക് പുറമേ അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹിൽ ശർമ്മ കോ-പ്രൊഡ്യൂസറാണ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്‌ക്കർ ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഛായാഗ്രഹണം – ദീപക് ഡി മേനോൻ, എഡിറ്റർ – ഷഫീഖ് മുഹമ്മദ് അലി, സംഗീതം – ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസർ – അഭിജിത്ത് ദേബ്, ആർട്ട് – സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവീ, ലിറിക്‌സ് – അൻവർ അലി, മേക്കപ്പ് – റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ – മഷർ ഹംസ, വിഷ്വൽ ഇഫക്ട്സ് – മൈൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, ആക്ഷൻ ഡയറക്ടർ – ദിനേശ് സുബ്ബരായൻ, ഡിഐ കളറിസ്റ്റ് – പ്രസത് സോമശേഖർ, ഡിജിറ്റൽ പ്രോമോ – ഹരികൃഷ്ണൻ ബി എസ്, ടീസർ കട്ട് – ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റിൽസ് – രഞ്ജിനി അച്യുതൻ, സ്റ്റിൽസ് – ബിജിത് ധർമടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈൻസ് – ഓൾഡ് മങ്ക്‌സ്, പി ആർ ഒ – ആതിര ദിൽജിത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago