നാളുകളുടെ കാത്തിരിപ്പിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം ടൂവിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കൊച്ചി, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ ആയിട്ടാണ് ചിത്രീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. താടിയുള്ള ജോർജുകുട്ടിയുടെ ലുക്കിലാണ് ലാലേട്ടൻ ഇപ്പോൾ ഉള്ളത്. കൊച്ചിയിൽ 14 ദിവസത്തെ ഷൂട്ടിങ് ശേഷമായിരിക്കും തൊടുപുഴയിലേക്ക് സംഘം എത്തുക. ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിൽ അഭിനയിച്ച മീന ഉൾപ്പെടെ നിരവധി താരങ്ങൾ ദൃശ്യം 2 വിൽ അണിനിരക്കുന്നുണ്ട്. ഇപ്പോൾ ദൃശ്യം രണ്ടാം ഭാഗത്തിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യാനായി തയ്യാറെടുക്കുന്ന ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് നായിക മീന. പി പി ഈ കിറ്റ് ധരിച്ച് വിമാനത്താവളത്തിൽ പോകുന്ന ചിത്രമാണ് മീന പങ്കുവച്ചത്.
വലിയ സന്നാഹങ്ങൾ ഒരുക്കിയാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. ഷൂട്ടിങ്ങിൽ ഉള്ള എല്ലാ ആൾക്കാരെയും ക്വാറന്റൈൻ ചെയ്തു കൊണ്ടാണ് ചിത്രീകരണം ആരംഭിക്കുന്നത്. കോവിഡ് കണക്കുകൾ ദിനംപ്രതി ഉയർന്നു വരുന്ന സാഹചര്യത്തിൽ എങ്ങനെ ഷൂട്ടിങ് ആരംഭിക്കും എന്ന പ്രതിസന്ധി ഘട്ടത്തിലാണ് നിർമാതാക്കളും അഭിനേതാക്കളും. അങ്ങനെയാണ് ആളുകളെ ക്വാറന്റൈൻ ചെയ്തുകൊണ്ട് ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനമെടുത്തത്. ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം മോഹൻലാൽ അടക്കം എല്ലാവരെയും കോവിഡ് പരിശോധന നടത്തിയതിനു ശേഷം ഒരേ ഹോട്ടൽ മുറിയിൽ താമസിപ്പിക്കും എന്നും അവരുമായി പുറത്തുള്ളവർക്ക് യാതൊരു ബന്ധവുമുണ്ടാവില്ല എന്നും അണിയറ പ്രവർത്തകർ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…