Categories: GalleryPhotoshoot

ബർത്ത്ഡേ ഗേളിനോപ്പം തെരി ബേബി..! ജന്മദിനത്തിൽ മകൾ നൈനികക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി മീന; ഫോട്ടോസ്

മീന എന്ന വിളിപ്പേരിലാണ് ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ പ്രിയനായിക മീന ദുരൈരാജ് അറിയപ്പെടുന്നത്. തമിഴ് ചലച്ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം, ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്. ഷൈലോക്ക് എന്ന ചിത്രത്തിലും മികച്ച അഭിനയം കാഴ്ച വച്ചു. ദൃശ്യം 2വിലാണ് മലയാളി പ്രേക്ഷകർ മീനയെ അവസാനം കണ്ടത്. മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ബ്രോഡാഡിയിലും മീന അഭിനയിക്കുന്നുണ്ട്.

ഷൈലോക്കിൽ എല്ലാം നല്ല വണ്ണമുണ്ടായിരുന്ന മീനയുടെ പുതിയ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. വണ്ണം കുറഞ്ഞ് മെലിഞ്ഞ് സുന്ദരിയായ മീനയുടെ ലുക്ക് കണ്ട് അന്തം വിട്ടിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ മകൾ നൈനികക്കൊപ്പമുള്ള നടിയുടെ ഫോട്ടോ ആരാധകശ്രദ്ധ പിടിച്ചുപറ്റുകയാണ്. അഞ്ചാം വയസ്സിൽ വിജയ്‌ക്കൊപ്പം തെരി എന്ന ചിത്രത്തിലൂടെ നൈനിക അഭിനയത്തിലേക്ക് കടന്നു വന്നിരുന്നു. അമ്മയും മോളും ഒരേപോലെ സുന്ദരികളാണ് എന്നാണ് ആരാധകരുടെ കമന്റ്. തന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് മീന ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.

നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു പിറന്നാൾ വിരുന്നിനിടെ മീനയെ കണ്ടപ്പോൾ ഗണേശൻ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഒരു ഇതിഹാസമായ നടൻ തന്നെ കണ്ടെത്തിയതിൽ താൻ അഭിമാനിക്കുന്നു എന്ന് മീന പിന്നീട് പറയുകയുണ്ടായി. ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായിക കഥാപാത്രമായി വേഷമിട്ടത്.

സാന്ത്വനം എന്ന സിനിമയായിരുന്നു മീനയുടെ മലയാളത്തിലെ ആദ്യ ചിത്രം. തുടർന്ന് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങൾ മീനയെ തേടിയെത്തി. എങ്കിലും തമിഴിലും തെലുങ്കിലുമായിരുന്നു മീനയ്ക്ക് അവസരങ്ങൾ കൂടുതൽ. മുത്തു, എജമാൻ, വീര, അവൈ ഷണ്മുഖി, മുടമേസ്ത്രി എന്നിവയാണ് മീനയുടെ തമിഴിലെ പ്രദർശനവിജയം നേടിയ ചിത്രങ്ങൾ. രജനികാന്തിന്റെ കൂടെ ബാല‌താര‌മായും പിന്നീട് വളർന്നപ്പോൾ നായികയായും അഭിനയിച്ചു എന്നൊരു പ്രത്യേകത കൂടിയുണ്ട് മീനക്ക്. തമിഴ് സിനിമയായ മുത്തു ജപ്പാനിൽ പ്രദർശനവിജയം നേടിയതോടുകൂടി മീനയ്ക്ക് അന്താരാഷ്ട്ര പ്രശസ്തിയും ലഭിച്ചു.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago