ദിലീപിന്റെ മകള്‍ മീനാക്ഷി ഒരു നല്ല നര്‍ത്തകിയാണ് എന്ന് ആരാധകര്‍ ഇതിനു മുന്‍പും കണ്ടിട്ടുണ്ട്. നാദിര്‍ഷായുടെ മകളും മീനാക്ഷിയുടെ അടുത്ത കൂട്ടുകാരിയുമായ ആയിഷയുടെ വിവാഹ ചടങ്ങുകളുടെ ഭാഗമായി നൃത്തച്ചുവടുകളുമായി വേദി കീഴടക്കിയത് മീനാക്ഷിയും നമിതയും ചേര്‍ന്നായിരുന്നു. ഇപ്പോഴിതാ തന്റെ നൃത്തത്താല്‍ വീണ്ടും സോഷ്യല്‍ ലോകത്തെ ഇളക്കി മറിക്കുകയാണ് മീനാക്ഷി. ഇന്‍സ്റ്റഗ്രാമിലാണ് മീനാക്ഷി തന്റെ ഡാന്‍സ് വീഡിയോ പങ്കുവച്ചത്. ഹിന്ദി പാട്ടിനാണ് മീനാക്ഷി നൃത്തച്ചുവടുകള്‍ വച്ചത്.
ദീപിക പദുകോണ്‍ വേഷമിട്ട പദ്മാവത് എന്ന സിനിമയിലെ ‘നൈനോവാലെ നെ’ ഗാനമാണ് മീനാക്ഷി തിരഞ്ഞെടുത്തിരിക്കുന്നത്. സിനിമയില്‍ വന്യത നിറഞ്ഞ് നില്‍ക്കുന്ന ഗാനരംഗത്തിന് നൃത്തഭാഷ്യം ഒരുക്കാന്‍ മീനാക്ഷിയെക്കൊണ്ട് സാധിച്ചിട്ടുണ്ട്. വെളിച്ചം പതിക്കാതെ നിഴല്‍ പോലെ ആളെക്കാണാവുന്ന വീഡിയോയില്‍ മീനാക്ഷിയുടെ നൃത്ത ചുവടുകളാണ് ഹൈലൈറ്റ്. പ്രിയ സുഹൃത്തായ നമിതയും മീനാക്ഷിയെ അഭിനന്ദിച്ചിട്ടുണ്ട്. ചടുലമായ, ഒഴുക്കുള്ള സ്റ്റെപ്പുകളാണ് മീനാക്ഷി അവതരിപ്പിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ മീനാക്ഷി സജീവമാണ്. ഇടയ്ക്കിടെ ചിത്രങ്ങളും മറ്റുമായി താരപുത്രി എത്താറുണ്ട്. കുട്ടിക്കാലം മുതലുള്ള കൂട്ടുകാരായ ആയിഷയും അനുജത്തി ഖദീജയും മീനാക്ഷിയുടെ ഫോളോവേഴ്‌സ് പട്ടികലയിലുണ്ട്. ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടര്‍ ആകാനുളള ഒരുക്കത്തിലാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…