മലയാളി സിനിമാപ്രേമികളുടെ മനസിനുള്ളിൽ നടി മീര ജാസ്മിന് ഒരു ഇടം എപ്പോഴും സ്വന്തമായിട്ടുണ്ടാകും. അച്ചുവിന്റെ അമ്മ, വിനോദയാത്ര തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച താരം ഇപ്പോൾ ഒരു രണ്ടാം വരവിന്റെ ഒരുക്കത്തിലാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിൻ മലയാള സിനിമാലോകത്തേക്ക് മടങ്ങിയെത്തുന്നത്. ഒപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമായിരിക്കുകയാണ് താരം. ജനുവരി പകുതിയോടെയാണ് ഇൻസ്റ്റഗ്രാമിൽ പുതിയ അക്കൗണ്ട് തുടങ്ങി സജീവമായതെങ്കിലും ഇതിനകം ലക്ഷക്കണക്കിന് പേരാണ് താരത്തിന് ഫോളോവേഴ്സ് ആയി എത്തിയിട്ടുള്ളത്.
ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങുക മാത്രമല്ല കൃത്യമായ ഇടവേളകളിൽ ഫോട്ടോകളും വിശേഷങ്ങളും പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട് താരം. ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞദിവസം താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള കോസ്റ്റ്യൂമിൽ അതീവസുന്ദരിയായിട്ടുണ്ട് താരം. കറുത്ത ജാക്കറ്റും പാന്റുമാണ് മീരയുടെ വേഷം. രാഹുൽ ജങ്കിയാനി ആണ് ഫോട്ടോഗ്രാഫർ. അഭിനവ് ആണ് സ്റ്റൈലിങ്ങ്. മേക്കപ്പ് അനിഘ ജയിനും ഹെയർ സ്റ്റൈൽ ചെയ്തത് അരവിന്ദ് കുമാറുമാണ്. ഏതായാലും ചിത്രങ്ങൾ ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഇതിനകം ഇൻസ്റ്റഗ്രാമിൽ നിരവധി ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട് മീര ജാസ്മിൻ. ഫോട്ടോകളിൽ പ്രായത്തെ വെല്ലുന്ന ലുക്കുമായി എത്തിയ താരത്തിന് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. സത്യൻ അന്തിക്കാട് ചിത്രത്തിൽ മീര ജാസ്മിന്റെ നായകനായി ജയറാം ആണ് എത്തുന്നത്. മീര നായികയായി എത്തുന്ന ഒരു ചിത്രം മലയാളത്തിൽ ഏറെ നാളുകൾക്ക് ശേഷമാണ്. കഴിഞ്ഞ വിജയദശമി ദിനത്തിൽ ആയിരുന്നു സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മീര ജാസ്മിൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഇക്കാര്യം വ്യക്തമാക്കി സത്യൻ അന്തിക്കാട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…