കണ്ണിൽ മാജിക്കുമായി ഹോട്ട് ലുക്കിൽ മീര ജാസ്മിൻ; ‘ക്യൂട്ട്നസ് ഓവർലോഡഡ്’ എന്ന് ആരാധകർ

ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്ക് എത്തിയ താരമാണ് മീര ജാസ്മിൻ. അതിനു ശേഷം നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര ജാസ്മിൻ. മോഹൻലാൽ, മമ്മൂട്ടി, ജയറാം, പൃഥ്വിരാജ് എന്നിവരുടെ നായികയായി വിവിധ സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു മീര. ദേശീയ അവാർഡ് ജേതാവ് കൂടിയായ താരം വിവാഹത്തോടെയാണ് പതിയെ അഭിനയത്തിൽ നിന്ന് ഒരു ചെറിയ ഇടവേളയെടുത്തത്. എന്നാൽ, ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് താരം. സിനിമയിൽ മാത്രമല്ല ഒപ്പം സോഷ്യൽ മീഡിയയിലും മീര സജീവമാണ്.

തന്റെ മനോഹരമായ ഫോട്ടോകളും വീഡിയോകളും മീര ജാസ്മിൻ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കൂടാതെ സിനിമാവിശേഷങ്ങൾക്ക് ഒപ്പം വ്യക്തിപരമായ വിശേഷങ്ങളും താരം പങ്കുവെക്കുന്നു. ഇത്തവണ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് മീര പങ്കുവെച്ചിരിക്കുന്നത്. കഴുത്ത് ഇറങ്ങിയ ടി ഷർട്ട് ധരിച്ച് നിൽക്കുന്ന ചിത്രത്തിൽ ആരാധകരെ ആകർഷിക്കുന്നത് താരത്തിന്റെ കണ്ണുകളാണ്. ചിത്രങ്ങൾ ഇതിനകം വൈറലായിരിക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായ ചിത്രത്തിന് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

ദേശീയ അവാർഡ് ജേതാവ് കൂടിയാണ് മീര ജാസ്മിൻ. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ‘മകൾ’ എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകുകയാണ് മീര ജാസ്മിൻ. സിനിമയിലേക്കുള്ള രണ്ടാം വരവിനു പിന്നാലെ ഫിറ്റ്നസിലും ഏറെ ശ്രദ്ധിക്കാറുണ്ട് താരം. ഇടയ്ക്ക് ജിമ്മിൽ നിന്ന് പകർത്തിയ ഏതാനും ചിത്രങ്ങൾ മീര സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ‘എല്ലാ വളർച്ചയും നിങ്ങളുടെ കംഫർട്ട് സോണിന് പുറത്താണ്’ എന്ന് കുറിച്ചായിരുന്നു മീര പുതിയ ചിത്രങ്ങൾ പങ്കുവെച്ചത്. മീര ജാസ്മിൻ നായികയായി എത്തിയ ‘മകൾ’ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. 2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകൾ, 2018ൽ പുറത്തിറങ്ങിയ പൂമരം എന്നീ സിനിമകൾക്ക് ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് മകൾ.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago