Categories: MalayalamNews

സുജിത്തിനെ കണ്ടതിന് ശേഷമാണ് ശരീരം കൂടുതൽ ശ്രദ്ധിക്കുവാൻ തുടങ്ങിയത്..! മനസ്സ് തുറന്ന് മീര നന്ദൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദൻ. ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീര നന്ദൻ. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീര നന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവിൽ മീരാനന്ദൻ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ അഭിനയിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം മീരാനന്ദൻ സോഷ്യൽ മീഡിയകളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ താരത്തിന്റെ മേക്കോവർ ലുക്കുകളാണ് സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്. അതിന്റെ വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് താരം.

ദുബായിയിൽ വെച്ച് ഞാൻ സുജിത്ത് എന്നൊരാളെ പരിചയപ്പെട്ടു. വലിയൊരു അപകടം സംഭവിച്ച് സ്പൈനൽ കോഡിന് തകരാറ് സംഭവിച്ച ആളാണ് അദ്ദേഹം. മരണത്തെ മുഖാമുഖം കണ്ടതിന് ശേഷ മടങ്ങി വന്ന ആളാണ് അദ്ദേഹം.സുജിത് ദിവസവും 5 മണിക്കൂറാണ് ജിമ്മിൽ ചിലവഴിക്കുന്നത്. അത് കണ്ടപ്പോഴാണ് ദൈവം എന്തൊക്കെ അനുഗ്രഹങ്ങൾ നമുക്ക് തന്നിട്ടുണ്ടെന്ന് മനസിലാക്കുന്നത്. ഇനിയും ശരീരം സംരക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് മനസ്സിലായി. അങ്ങനെയാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ജിമ്മിൽ പോകാൻ തുടങ്ങിയത്.

ജിമ്മിൽ പോയി തുടങ്ങിയപ്പോൾ കേട്ട ചോദ്യമായിരുന്നു പുതിയ സിനിമ വല്ലതും ചെയ്യുന്നുണ്ടോ എന്ന്. സിനിമക്കാരും മോഡലുകളും മാത്രമേ കൃത്യമായി വ്യായാമം ചെയ്യുന്നതെന്ന തോന്നൽ ആളുകൾക്ക് ഉണ്ട്. എന്നാൽ വ്യായാമം എല്ലാവർക്കും വേണ്ടതാണ്. ആരോഗ്യത്തിനായി ഇല്ലാത്ത സമയം കണ്ടെത്താണം. അതാണ് ഞാൻ ചെയ്യുന്നത്. ലിഫ്ടും എസ്‌കലേറ്ററും ഒഴിവാക്കി പടികൾ കയറുന്നതുപോലും നല്ല വ്യായാമം ആണ്.

ജിമ്മിൽ പോയി പട്ടിണി കിടക്കേണ്ടി വരുമോയെന്ന് കരുതി മടിപിടിക്കേണ്ട കാര്യമല്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ അമിതമായ ശ്രദ്ധയില്ലാത്ത ആളാണ് ഞാൻ. ദുബായിയിൽ വ്യത്യസ്തമായ ഒരുപാട് ഭക്ഷണം ലഭിക്കാറുണ്ട്. അതൊക്കെ ഞാൻ രുചിച്ച് നോക്കാറുമുണ്ട്. എന്തൊക്കെ പറഞ്ഞാലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിന് നല്ലത്. വറുത്തതും പൊരിച്ചതും അധികം കഴിക്കരുത്. പപ്പടവും അച്ചാറുകളും കഴിവതും ഒഴിവാക്കണം.

Meera Nandan Replies to the Vulgar comments on her pic

നന്നായി ഭക്ഷണം കഴിക്കുക, അതുപോലെ വ്യായാമം ചെയ്യുക എന്ന രീതിയാണ് ഞാൻ പിന്തുടരുന്നത് ഫിറ്റ്നസിന്റെ കാര്യത്തിൽ കുറുക്ക് വഴികൾ പരീക്ഷിക്കരുത്. ഒരാഴ്ച കൊണ്ട് 10 കിലോ ഭാരം കുറച്ചുതരാം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് പിന്നാലെ ഇറങ്ങിപ്പുറപ്പെടും മുമ്പ് വിശ്വാസ്യത ഉറപ്പാക്കണം. ദുബായ് നൽകുന്ന സന്തോഷവും വളരെ വലുതാണ്. അത് ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഒരുപാട് സ്വാതന്ത്ര്യം നൽകുന്ന നാടാണ് ദുബായ്

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago