Categories: GalleryPhotoshoot

ട്രയൽ റൂമിൽ കയറി അടിപൊളി ക്ലിക്കുകളുമായി മീര നന്ദൻ; എല്ലാം എടുത്തോളാൻ ആര്യ ബഡായി; വീഡിയോ

ദിലീപ് ചിത്രം മുല്ലയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മീര നന്ദൻ, ഗായികയായി എത്തിയ മീര പിന്നീട് നായിക പദവി നേടിയെടുക്കുക ആയിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും മീര അഭിനയിച്ചു. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീരനന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം അഭിനയതിൽ നിന്നും മാറി നിൽക്കുകയാണ്. ഗൾഫിൽ ആർജെ ആയി വർക്ക് ചെയ്യുകയാണ് മീര ഇപ്പോൾ.

ശരിയായ പേര് മീര നന്ദകുമാർ എന്നാണ്. 1990 നവംബർ 26 നു നന്ദകുമാറിന്റേയും മായയുടേയും മകളായി എറണാകുളത്തെ ഇളമക്കരയിൽ പെരുന്തൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. അർജുൻ നന്ദകുമാർ ആണ് സഹോദരൻ. മീര സ്കൂൾ വിദ്യാഭ്യാസം ഇളമക്കരയിലെ ഭവൻ വിദ്യാമന്ദിറിലാണ് നടത്തിയത്. അക്കാലത്താണ് മുല്ല സിനിമയിൽ അഭിനയിക്കുന്നത്. തുടർന്ന് സെയ്ന്റ് തെരേസാസ് കോളേജിലെ ബിരുദ പഠനത്തിനു ശേഷം ഇപ്പോൾ മണിപ്പാൽ സർവ്വകലാശാലയിൽ വിദൂരപഠന സമ്പ്രദായത്തിലൂടെ മാസ് കമ്യുണിക്കേഷൻ & ജേണലിസത്തിൽ ബിരുദാനന്ത ബിരുദം പഠിക്കുന്നു. വീടിനടുത്തുതന്നെയുള്ള സംഗീതാദ്ധ്യാപിക ലീലയിൽ നിന്നാണ് ആദ്യം സംഗീതം അഭ്യസിച്ചത്. ലൈസൻസ് എന്ന സിനിമയിലൂടെ ആദ്യമായി സിനിമാഗാനവും ആലപിച്ചു.പ്രശസ്ത അഭിനേത്രിയായ ദിവ്യ ഉണ്ണിയുമായി കുടുംബബന്ധമുണ്ട്.

2015-ൽ ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനിൽ റേഡിയോ ജോക്കിയായി ചലച്ചിത്രേതര ജോലി ആരംഭിച്ച മീര പിന്നീട് സ്റ്റേഷൻ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതോടെ ഗോൾഡ് എഫ്.എം എന്ന സ്റ്റേഷനിലേക്ക് ചേക്കേറി. റേഡിയോ ജോക്കിയായി ജോലി തുടരവെയാണ് തമിഴിൽ ശാന്തമാരുതനെന്ന സിനിമയിൽ അഭിനയിച്ചത്. തുടർന്നും നിരവധി സിനികളിൽ അഭിനയിച്ചുവരികയാണ് മീര. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയിൽ താരം ആക്റ്റീവ് ആണ്. തന്റെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഈ ഇടക്ക് താരത്തിനെതിരെ കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു. മലയാളത്തിൽ മുല്ല, മല്ലു സിങ്, പുതിയ മുഖം, ലോക്പാൽ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.

മീര തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകശ്രദ്ധ നേടിയെടുത്തിരിക്കുന്നത്. ട്രയൽ റൂമിൽ നിന്നുമുള്ള ക്ലിക്കുകളാണ് നടി പങ്ക് വെച്ചിരിക്കുന്നത്. എല്ലാം തന്നെ ഇഷ്ടപ്പെട്ടു. എല്ലാം എടുത്തോളാനാണ് ആര്യ ബഡായി വീഡിയോക്ക് കമന്റ് ഇട്ടിരിക്കുന്നത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago