ആര്യ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘സര്‍പ്പട്ട പരമ്പരൈ’. ജോണ്‍ കൊക്കനാണ് ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണും നമ്മുടെ കുടുംബ വിളക്കിലെ സുമിത്രയും തമ്മില്‍ ഒരു ബന്ധമുണ്ട്. അത് എന്താണെന്ന് അറിയുമോ? സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മീരാ വാസുദേവിന്റെ മുന്‍ഭര്‍ത്താവ് ആണ് ജോണ്‍.
മീരാ വാസുദേവുമായുള്ള വിവാഹമോചനത്തിനു ശേഷം മറ്റൊരു വിവാഹം ചെയ്യുകയായിരുന്നു ജോണ്‍. പൂജ രാമചന്ദ്രനെയാണ് ജോണ്‍ പിന്നീട് വിവാഹം ചെയ്തത്. 2019ലായിരുന്നു ഇരുവരുടേയും വിവാഹം. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ഇവര്‍. പ്രണയവിവാഹമായിരുന്നു ഇവരുടേതും. ഒരു സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആദ്യമായി പരിചയപ്പെടുന്നത്. ഭക്ഷണം, യാത്ര, സിനിമ ഈ കാര്യങ്ങളിലെല്ലാം ഇരുവരുടെയും ഇഷ്ടങ്ങള്‍ ഒരുപോലെ ആയിരുന്നു.
ആദ്യമൊക്കെ ജിം ബോഡി ഉള്ളവരെ തനിക്ക് ഇഷ്ടമല്ലായിരുന്നു എന്നാണ് പൂജ രാമചന്ദ്രന്‍ പറഞ്ഞത്. അത്തരം ആളുകളെ കണ്ടാല്‍ നോക്കാറില്ല. അങ്ങനെ ആളുകള്‍ മറ്റെന്തിനെക്കാളും കൂടുതല്‍ സ്‌നേഹിക്കുന്നത് സ്വന്തം ശരീരം തന്നെയായിരിക്കും. എന്നാല്‍ അടുത്തപ്പോഴാണ് വളരെ മൃദുലമായ ഒരു ഹൃദയത്തിന് ഉടമയാണ് ജോണ്‍ എന്ന് തനിക്ക് മനസ്സിലായത് എന്നും പൂജ രാമചന്ദ്രന്‍ പറയുന്നു. ആനിവേഴ്‌സറി ആണെങ്കിലും പിറന്നാള്‍ ആണെങ്കിലും വര്‍ക്ക്ഔട്ട് ചെയ്യുന്നതില്‍ മുടക്കം വരുത്താറില്ലെന്നും പൂജ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…