Meghna Raj and Chiranjeevi Sarja's cute moments at Dhruv Sarja's Wedding go viral
മലയാള സിനിമ നടി മേഘ്‌ന രാജിന്റെ ഭർത്താവ് ചിരഞ്ജീവി സർജ് കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. ഹാർട്ട് അറ്റാക്ക് മൂലമാണ് മരണം. 39 വയസ്സ് ആയിരുന്നു പ്രായം. കന്നഡ സിനിമയിൽ ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് ചിരഞ്ജീവി സർജ. ബാംഗ്ലൂരിൽ വെച്ചായിരുന്നു മരണം. താരത്തിന് ഇന്നലെ കന്നഡ സിനിമാലോകം അന്ത്യ യാത്ര നൽകിയിരുന്നു. സംസ്ക്കാര ചടങ്ങിൽ ഭാര്യ മേഘ്‌ന രാജ് പൊട്ടികരഞ്ഞത് എല്ലാവരുടെയും മനസ്സിനെ വിഷമത്തിലാഴ്ത്തി.
തമിഴ് ആക്ഷൻ ഹീറോ അർജുൻ ഇദ്ദേഹത്തിന്റെ അമ്മാവൻ ആണ്. അനിയൻ ദ്രുവ സർജയും കന്നഡ സിനിമാ താരമാണ്. ഇതിനിടെ മേഘ്‌ന രാജ് നാല് മാസം ഗർഭിണിയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇത് ഈ മരണവാർത്തയെ കൂടുതൽ ദുഃഖത്തിലാഴ്ത്തി. പുതിയ അതിഥിയെ വരവേൽക്കാൻ കുടുംബം തയ്യാറാക്കുന്നതിനിടെയാണ് ഈ പെട്ടെന്നുള്ള മരണം.
രണ്ട് വർഷം മുൻപായിരുന്നു മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹം. ബാംഗ്ലൂരിൽ ഉള്ള മേഘ്‌നയുടെ വസതിയിൽ വെച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നേരത്തെ ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇരുവരും വാർത്ത നിഷേധിക്കുകയായിരുന്നു അന്ന്. പിന്നീടാണ് ഇരുവരും വിവാഹത്തിലേക്ക് ഉള്ള ചർച്ചകൾ ആരംഭിച്ചത്. യക്ഷിയും ഞാനും, മെമ്മറീസ്, ബ്യൂട്ടിഫുൾ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ് മേഘ്‌ന രാജ്. അടുത്തിടെ നടന്ന ചിരഞ്ജീവി സർജയുടെ സഹോദരനും നടനുമായ ധ്രുവ് സർജയുടെ വിവാഹ ചടങ്ങിൽ മേഘ്‌ന രാജ് ചീരുവിന് ഭക്ഷണം വാരി കൊടുക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…