കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സിനിമാലോകവും മേഘ്നരാജും മുക്തമായിട്ടില്ല. പെട്ടെന്നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു യാത്രയായത്. ഭർത്താവിന്റെ മരണത്തിനു മുൻപിൽ പൊട്ടിക്കരഞ്ഞ് നിൽക്കുന്ന മേഘനരാജ് എല്ലാവരുടെയും മനസ്സുകളിൽ നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു. ഇപ്പോൾ തന്റെ ഭർത്താവിനെ കുറിച്ച് മനസ്സിൽ തൊടുന്ന ഒരു കുറിപ്പുമായി മേഘ്ന എത്തിയിരിക്കുകയാണ്. മുൻപോട്ടുള്ള ജീവിതത്തിൽ പ്രത്യാശ വച്ചുകൊണ്ടാണ് താരം ഈ കുറിപ്പ് എഴുതുന്നത്.
“ചീരു, ഞാൻ ഒരുപാട് ശ്രമിച്ചെങ്കിലും എനിക്ക് നിന്നോട് പറയാൻ വാക്കുകൾ കിട്ടുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് വാക്കുകളിൽ ഒതുക്കാനാവുന്നതല്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനൊക്കെ അപ്പുറമാണ് നീ. എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചീരു നീ.
ഓരോ തവണയും വീടിന്റെ വാതിലിലേക്ക് നോക്കുമ്പോൾ ഞാൻ ഇതാ വീട്ടിലെത്തി എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു. നിന്നെ ഒന്നു തൊടാൻ പോലുമാകാതെ എന്റെ ഹൃദയം വേദനിക്കുന്നു. വേദനിച്ച് വേദനിച്ച് പതിയെ ഒരായിരം തവണ ഞാൻ മരിക്കുന്നു. പക്ഷേ, ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി എനിക്ക് അനുഭവപ്പെടുന്നു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്.
നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ? നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് നമ്മുടെ സ്നേഹത്തിന്റെ പ്രതീകം. ആ മധുര അത്ഭുതത്തിന് എക്കാലവും ഞാൻ നിന്നോട് കടപ്പെട്ടിരിക്കും. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു”.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…