കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സിനിമാലോകവും മേഘ്നരാജും മുക്തമായിട്ടില്ല. പെട്ടെന്നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു യാത്രയായത്. ഭർത്താവിന്റെ മരണത്തിനു മുൻപിൽ പൊട്ടിക്കരഞ്ഞ് നിൽക്കുന്ന മേഘ്നരാജ് എല്ലാവരുടെയും മനസ്സുകളിൽ നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു. മലയാളികള്‍ക്ക് ചിരഞ്ജീവി സര്‍ജയെ അടുത്ത് പരിചയമില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ മേഘ്‌ന രാജിനെയും അമ്മാവന്‍ അര്‍ജുന്‍ സര്‍ജെയെയും നല്ലതു പോലെ അറിയാം. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മേഘ്‌ന ആരാധകരുട ഹൃദയം കീഴടക്കിയിട്ടുണ്ട്. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. മേഘ്‌ന ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ചിരുവിന്റെ മരണം നടന്നത് എന്നതും അത്യന്തം സങ്കടമുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു.
മേഘ്‌ന രാജ് പങ്ക് വെച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ മനം കവർന്നിരിക്കുന്നത്. ചീരുവിന്റെ ഫോട്ടോക്ക് മുൻപിൽ പുഞ്ചിരിയോടെ നിൽക്കുന്ന കുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് താരം പങ്ക് വെച്ചിട്ടുള്ളത്. കൂടെ ഒരു കുറിപ്പും.
എന്റെ പ്രിയപ്പെട്ട ചീരു.. ഇന്നും എന്നും എപ്പോഴും ചീരു ഒരു ആഘോഷമാണ്. ഇങ്ങനെയല്ലാതെ മറ്റൊരു രീതിയിലും ചീരുവിന് ഇത് ഇഷ്ടപ്പെടില്ല. ഞാൻ പുഞ്ചിരിക്കുന്നതിന് കാരണം ചീരുവാണ്. എനിക്ക് അങ്ങ് തന്നത് എന്റെ ഈ കുടുംബമെന്ന ഏറ്റവും വലിയ സമ്മാനമാണ്. ഞങ്ങൾ എന്നും ഇതുപോലെ ഒന്നായിരിക്കുമെന്ന് ഉറപ്പ് നൽകുന്നു. കൂടാതെ ഓരോ ദിവസവും ചീരു ആഗ്രഹിച്ചത് പോലെ തന്നെ ചിരിച്ചും കളിച്ചും സ്നേഹിച്ചും എല്ലാറ്റിനും ഉപരി ഐക്യത്തോടും കൂടി ഞങ്ങൾ ജീവിക്കും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…