പ്രണയദിനത്തിൽ അപ്രതീക്ഷിതവും എന്നാൽ വേദന കിനിഞ്ഞിറങ്ങുന്നതുമായ ഒരു സമ്മാനമാണ് നടി മേഘ്ന രാജിനെ കാത്തിരുന്നത്. ഒരുക്കിയതാകട്ടെ കളേഴ്സ് ടിവിയും. കളേഴ്സ് കന്നഡ ഡാൻസ് റിയാലിറ്റി ഷോയുടെ ജഡ്ജി ആയി എത്തിയപ്പോൾ ആയിരുന്നു ഈ മനോഹര നിമിഷങ്ങൾ. ഷോയ്ക്കിടെ മരിച്ചു പോയ ഭർത്താവ് ചിരഞ്ജീവിയുടെ ശബ്ദം കേട്ട താരം പൊട്ടിക്കരഞ്ഞു പോയി. ഒപ്പമുണ്ടായിരുന്നവർ ഓടിയെത്തി താരത്തെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
ഷോയുടെ പുതിയ എപ്പിസോഡിൽ ആയിരുന്നു ഈ നിമിഷങ്ങൾ. വാലന്റൈൻസ് ഡേയോട് അനുബന്ധിച്ച് അണിയറപ്രവർത്തകർ ഒരു സമ്മാനവും ഒരുക്കിയിരുന്നു. സമ്മാനപ്പൊതി അഴിച്ച മേഘ്നയെ കാത്തിരുന്നത് ചിരഞ്ജീവി ഓരോ സമയത്തായി മേഘ്നയ്ക്ക് നൽകിയ സമ്മാനങ്ങൾ ആയിരുന്നു. ആ സമ്മാനങ്ങളെക്കുറിച്ചും ചിരഞ്ജീവിയെക്കുറിച്ചും സംസാരിക്കുന്നതിനിടെ ആയിരുന്നു പെട്ടെന്ന് ചിരഞ്ജീവിയുടെ ശബ്ദം ഫ്ലോറിൽ മുഴങ്ങിക്കേട്ടത്. ഇത് കേട്ട മേഘ്നയ്ക്ക് കണ്ണീരടക്കാൻ കഴിഞ്ഞില്ല. ‘ഇത് സത്യമായിരുന്നെങ്കിലെന്ന് താൻ ആഗ്രഹിക്കുന്നതായി’ മേഘ്ന പറഞ്ഞു.
കന്നഡ നടനും മേഘ്ന രാജിന്റെ ഭർത്താവുമായ ചിരഞ്ജീവി സർജ 2020 ജൂൺ ഏഴിന് ആയിരുന്നു അപ്രതീക്ഷിതമായി ഇഹലോകവാസം വെടിഞ്ഞത്. ചിരഞ്ജീവി സർജ മരിക്കുമ്പോൾ മേഘ്ന ഗർഭിണി ആയിരുന്നു. റയാൻ രാജ് സർജയാണ് ഇവരുടെ മകൻ. ഭർത്താവിന്റെ ഓർമകളിൽ ജീവിക്കുന്ന മേഘ്നയെ ആണ് അവരുടെ സോഷ്യൽമീഡിയ പോസ്റ്റുകളിലും നമുക്ക് കാണാൻ കഴിയുക. വാലന്റൈൻസ് ദിനത്തിൽ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച മേഘ്ന വാലന്റൈൻസ് ഡേ ആശംസകൾ നേരുകയും ചെയ്തിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…