കെജിഎഫ് വമ്പൻ ഹിറ്റിലേക്ക്; ‘മെഹബൂബ’ പാട്ട് റിലീസ് ചെയ്ത് അണിയറപ്രവർത്തകർ, ഏറ്റെടുത്ത് ആരാധകർ

ഏറെ ആവേശത്തോടെ ആരാധകർ കാത്തിരുന്ന ചിത്രമായ കെ ജി എഫ് ചാപ്റ്റർ ടുവിന് വമ്പൻ സ്വീകരണമാണ് തിയറ്ററുകളിൽ ലഭിച്ചത്. റിലീസ് ആയി ആദ്യമണിക്കൂറിനുള്ളിൽ തന്നെ പോസിറ്റീവ് റിവ്യൂ ലഭിച്ച ഈ ചിത്രം കാണാൻ സിനിമാപ്രേമികളുടെ തിരക്കാണ്. സിനിമാ റിലീസ് ചെയ്ത അന്നു തന്നെ ചിത്രത്തിലെ മനോഹരമായ ‘മെഹബൂബ’ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘അപ്രതീക്ഷിതമായി ആണ് ഈ സോങ് വന്നത്. എന്തോ ഒരു സുഖം ആയിരുന്നു ഈ പാട്ടു പെട്ടന്ന് കേട്ടപ്പോൾ’, ‘ഇതുപോലെ ഒരു പടത്തിൽ റൊമാൻസ് കുത്തികേറ്റി ബോറടിപ്പിക്കാതെ ഈ ഒരു ഒറ്റ സോംഗ് കൊണ്ട് എന്താണോ ആവിശ്യം അത് കിട്ടിയിട്ടുണ്ട്. പ്രശാന്ത് നീൽ’, ‘ഈ പാട്ട് തിയറ്ററിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല’, അങ്ങനെ പോകുന്നു പാട്ടിനെക്കുറിച്ചുള്ള കമന്റുകൾ.

അതേസമയം, കെ ജി എഫ് ചാപ്റ്റർ ടു നിരവധി റെക്കോർഡുകൾ മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദിയിൽ നിന്ന് മാത്രം ആദ്യദിവസം 50 കോടിയാണ് ചിത്രം നേടിയത്. കൃത്യമായ കണക്കുകൾ വന്നു തുടങ്ങുന്നതേയുള്ളൂ. ചിത്രത്തിന് വൻ അഭിപ്രായമാണ് ആദ്യദിവസങ്ങളിൽ ലഭിച്ചത്. ചിത്രം സകല റെക്കോർഡുകളും തകർക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, രണ്ടാം ഭാഗം കൊണ്ടും സിനിമ അവസാനിക്കുന്നില്ല എന്ന സൂചന നൽകിയാണ് കെ ജി എഫ് ചാപ്റ്റർ ടു അവസാനിക്കുന്നത്. ഇത് ഏതായാലും കെ ജി എഫ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണ്.

സിനിമയുടെ മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത് സിനിമയുടെ എന്‍ഡ് ക്രെഡിറ്റ് സീനിലാണ്. ഹൊംബാല ഫിലിംസിന്റെ ബാനറിൽ പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ചാപ്റ്റർ ടുവും ആരാധകർ ഏറ്റെടുത്തു. യാഷ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഇവരെ കൂടാതെ പ്രകാശ് രാജ്, രവീണ ടണ്ഠന്‍, ശ്രീനിഥി ഷെട്ടി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍. ആദ്യ ഭാഗം പോലെ തന്നെ കെജിഎഫ് 2 ഉം പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചു എന്നുതന്നെയാണ് തീയറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് കേരളത്തിൽ കെ ജി എഫ് ചാപ്റ്റർ ടു വിതരണത്തിന് എത്തിക്കുന്നത്. പ്രിവ്യൂ കണ്ടതിനു ശേഷം സിനിമ അത്ഭുതപ്പെടുത്തുന്നതാണെന്ന് ആയിരുന്നു പൃഥ്വിരാജിന്റെ റിവ്യൂ. രണ്ടാം ഭാഗത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അധീര എന്ന വില്ലൻ കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തുന്നത്. പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

4 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago