ദൃശ്യം 2 കണ്ടവരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രമാണ് ഹോട്ടലില്‍ സപ്ലയറായി നില്‍ക്കുന്ന രഘു. അദ്ദേഹത്തിന്റെ യഥാര്‍ഥ പേരും രഘു എന്നു തന്നെയാണ്. രഘുവിനെക്കുറിച്ച് പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. 40 വര്‍ഷം മുമ്പ് കെ. ജി ജോര്‍ജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രത്തിലെ നായകനായിരുന്നു രഘു. മമ്മൂട്ടിയുടെ ആദ്യ കാല ചിത്രങ്ങളില്‍ ഒന്നായ മേളയില്‍ നായക കഥാപാത്രമായാണ് രഘു അഭിനയിച്ചത്. തെന്നിന്ത്യയിലെ പൊക്കം കുറഞ്ഞ ആദ്യ നായകന്‍ എന്ന റെക്കോര്‍ഡും അന്ന് കരസ്ഥമാക്കിയിരുന്നു.
മമ്മൂട്ടിക്ക് ആദ്യമായി ലീഡ് റോള്‍ ലഭിച്ചത് 1980ല്‍ പുറത്തിറങ്ങിയ മേളയിലാണ്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ ചിത്രങ്ങളിലൊന്നായ മേളയിലാണ് അദ്ദേഹത്തിന് ആദ്യമായി മുഴുനീള സ്‌ക്രീന്‍സ്‌പേസ് ലഭിക്കുന്നത്. ശക്തമായ കഥാപശ്ചാത്തലവും പ്രകടനങ്ങളും ഒക്കെ ചേര്‍ന്ന് അക്കാലത്തെ ഒരു ന്യൂ വേവ് സിനിമ തന്നെ ആയിരുന്നു മേള. ആ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചയാളാണ് രഘു. മമ്മൂട്ടിക്കൊപ്പം നായകനായ പൊക്കമില്ലാത്ത രഘു അക്കാലത്ത് വലിയ ശ്രദ്ധ പിടിച്ചു പറ്റി. കമല്‍ഹാസന്റെ അപൂര്‍വ്വ സഹോദരങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…