നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്. ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ‘നേരമായേ’ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. ശബരീഷ് എഴുതിയ വരികള്‍ ചിട്ടപ്പെടുത്തിയത് കൈലാസ് ആണ്. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം ഹിറ്റായിരുന്നു. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയ ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകപ്രീതി നേടിയത്.
ആദ്യ പോസ്റ്റര്‍ മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്. പ്രേമം സിനിമയിലൂടെ ശ്രദ്ധേയനായ ശബരീഷ് വര്‍മ്മയുടെ വരികളില്‍ പിറന്ന ‘മലരേ’ എന്ന ഗാനം പോലെ മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡിലെ ‘അലരേ’ എന്ന വരികളും പ്രേക്ഷകര്‍ പാടിത്തുടങ്ങി.
തീവണ്ടി, എടക്കാട് ബെറ്റാലിയന്‍, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കൈലാസിന്റെ മുന്‍ ഗാനങ്ങള്‍ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘അലരേ’ മനോഹരമായി പാടിയിരിക്കുന്നത് അയ്‌റാനും നിത്യ മാമനും ചേര്‍ന്നാണ്.
ബോബന്‍ ആന്‍ഡ് മോളി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് ബോബന്‍, മോളി എന്നിവരാണ്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസ്സമദ്, ശബരീഷ് വര്‍മ്മ, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, മാമുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി, ബിനു അടിമാലി, അനൂപ് (ഗുലുമാല്‍), മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം,സജാദ് ബ്രൈറ്റ്, കല എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോഷി തോമസാണ്. എല്‍ദോ ഐസക്കാണ് ഛായഗ്രഹണം നിര്‍വഹിക്കുന്നത്. ദീപു ജോസഫാണ് ചിത്രസംയോജനം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…