തൊണ്ണൂറുകളിലെ താരങ്ങള്‍ ഒരുമിച്ച് ചേർന്ന ഗെറ്റ് ടുഗദറില്‍ ഒരു കാലത്ത് മലയാള സിനിമയിലെ നായിക നായകന്മാരായി തിളങ്ങിനിന്ന മോഹൻലാലും മേനകയും ഡാൻസ് കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഈ പരിപാടിയുടെ പ്രമോ വീഡിയോയിൽ ഇനിയും മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ തനിക്ക് താല്പര്യം ഉണ്ട് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മേനക. ഇപ്പോഴും അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് സുരേഷേട്ടൻ സമ്മതിച്ചാൽ ഇനിയും മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ താൽപര്യമുണ്ട് എന്നായിരുന്നു മേനകയുടെ മറുപടി.
ഇനിയൊരു ജനറേഷനില്‍ ഇങ്ങനെയൊരു ബന്ധമുണ്ടാവുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന് പരിപാടിയിൽ മണിയന്‍പിള്ള രാജു പറഞ്ഞപ്പോൾ നമ്മള്‍ ഒരുമിച്ച് കണ്ട സ്വപ്‌നം സഫലമായതിന്റെ സന്തോഷത്തിലാണ് തങ്ങളെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ഒരു കാലത്ത് മലയാള സിനിമാപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായിരുന്നു മോഹന്‍ലാലും മേനകയും. ഇരുവരും ഒന്നിച്ച് എത്തിയ ചിത്രങ്ങളും നിരവധിയാണ്. പൂച്ചക്കൊരു മൂക്കുത്തി, ദൂരൈ ദൂരൈ ഒരു കൂടു കൂട്ടാം, എങ്ങനെ നീ മറക്കും, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…