സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരെ നായകരാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം മ്യാവു തിയറ്ററുകളിൽ റിലീസ് ആയി. കേരളത്തിനൊപ്പം ഗൾഫിലും നിരവധി തിയറ്ററുകളിൽ ചിത്രം റിലീസ് ആയി. സിനിമ മികച്ചതാണെന്നും ചിത്രത്തിൽ സൗബിൻ തകർത്തെന്നും സിനിമ കണ്ടവർ അഭിപ്രായപ്പെട്ടു. ലാൽ ജോസിന്റെ മികച്ച സിനിമകളിൽ ഒന്നാണ് സിനിമ കണ്ടവർ കുറിച്ചു.
ക്രിസ്മസ് ചിത്രമായാണ് ‘മ്യാവു’ എത്തിയത്. ആലുവ സ്വദേശിയായ ദസ്തകിറിന്റെയും ഭാര്യയുടെയും മൂന്നു മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രയിലറിനും ടീസറിനും വൻ സ്വീകരണമായിരുന്നു ലഭിച്ചത്. ട്രയിലറിലെ സൗബിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായം പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു.
അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസിന് വേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ഈ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത്. സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളായ സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് റാസല്‍ഖൈമയിലാണ്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം – അജ്മല്‍ സാബു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് സംഗീതം നൽകിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…