ബാലരമയിലും മേപ്പടിയാൻ എഫക്ട്; സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാൻ. ചിത്രത്തിൽ നായകനായി എന്നതിനൊപ്പം ഉണ്ണി മുകുന്ദൻ ആദ്യമായി നിർമാതാവ് ആയ ചിത്രം കൂടിയാണ് മേപ്പടിയാൻ. ‘മേപ്പടിയാൻ’ എഫക്ട് ഏതായാലും ബാലരമയിൽ എത്തി. ആ സന്തോഷം ഉണ്ണി മുകുന്ദൻ തന്നെയാണ് തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ബാലരമയിലെ ഒരു സ്ഥിരം പംക്തിയാണ് ജംഗിൾ ടൈംസ്. കാട്ടിലെ ഏറ്റവും പ്രചാരമുള്ള വനപത്രമായ ജംഗിൾ ടൈംസിൽ കാട്ടിലെ വാർത്തകളാണ് വരാറുള്ളത്. വളരെ രസകരമാണ് ഇതിലെ വാർത്തകൾ. നാട്ടിലെ സംഭവങ്ങളും മൃഗങ്ങൾക്ക് അത് സംഭവിച്ചാൽ എങ്ങനെ ആയിരിക്കും വാർത്ത വരിക ആ രീതിയിലാണ് ജംഗിൾ ടൈംസിലെ വാർത്തകൾ.

ഇത്തരത്തിൽ ഇത്തവണത്തെ ബാലരമയിലെ ജംഗിൾ ടൈംസിലെ ഒരു വാർത്തയാണ് ഉണ്ണി മുകുന്ദൻ പങ്കുവെച്ചത്. ജംഗിൾ ടൈംസിലെ ‘പുത്തൻ പടം’ വിഭാഗത്തിൽ ഇത്തവണ റിലീസ് ആയ പടത്തിന്റെ പേരാണ് ‘മേപ്പിടിയാന’. ചിന്നം വിളിക്ക് പകരം മേ എന്ന് കരയുന്ന പിടിയാനയുടെ കഥയാണ് ‘മേപ്പിടിയാന’ എന്ന് സിനിമ. ഏതായാലും ഈ ലക്കം ബാലരമയിലും മേപ്പടിയാൻ എഫക്ട് എന്നു കുറിച്ചു കൊണ്ടാണ് ജംഗിൾ ടൈംസ് വാർത്തയുടെ ചിത്രങ്ങൾ ഉണ്ണി മുകുന്ദൻ പങ്കുവെച്ചത്.

നിരവധി കമന്റുകളാണ് ഉണ്ണി മുകുന്ദന്റെ ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്നത്. ‘ഉണ്ണിയേട്ടൻ അപ്പോൾ ബാലരമയും വായിക്കാറുണ്ടല്ലേ’, ‘ഉണ്ണിക്കുട്ടന് പറ്റിയ കഥ…ശോ കുഞ്ഞുങ്ങടെ മനസുള്ള മസിലളിയൻ’ തുടങ്ങി നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് മേപ്പടിയാൻ പ്രേക്ഷകരിലേക്ക് എത്തിയത്. ജനുവരി 14നാണ് ചിത്രം റിലീസ് ആയത്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, കലാഭവൻ ഷാജോൺ, അഞ്ജു കുര്യൻ, നിഷ സാരംഗ്, അപർണ ജനാര്‍ദ്ദനനൻ, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പൗളി വൽസൻ, കൃഷ്ണപ്രസാദ്, മനോഹരി അമ്മ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനേതാക്കളായി എത്തിയത്.

 

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago