ഇനിമുതൽ വിശാഖിന്റെ ‘ഹൃദയ’ത്തിന് ഉടമ അദ്വൈത; മെറിലാൻഡ് സിനിമാസ് ഉടമ വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാകുന്നു

സിനിമ നിർമ്മാണ രംഗത്തെ സജീവ സാന്നിധ്യവും യുവനിർമാതാവുമായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. യുവസംരംഭകയായ അദ്വൈത ശ്രീകാന്താണ് വധു. മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമ്മിച്ചുക്കൊണ്ടാണ് വിശാഖ് സുബ്രഹ്മണ്യം നിർമാണരംഗത്തേക്ക് കടന്ന് വന്നത്. പിന്നീട്, വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയത്തിലൂടെ മെറിലാൻഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നൽകുകയും ചെയ്‌തു. തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ് മുരുഗൻ – സുജ മുരുഗൻ എന്നിവരാണ് വിശാഖിന്റെ മാതാപിതാക്കൾ.

തിരുവനന്തപുരത്തുള്ള ബ്ലെൻഡ് റെസ്റ്റോബാർ നടത്തിവരികയാണ് വധു അദ്വൈത ശ്രീകാന്ത്. എസ് എഫ് എസ് ഹോംസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായ കെ ശ്രീകാന്ത് – രമ ശ്രീകാന്ത് ദമ്പതികളുടെ മകളാണ് അദ്വൈത. ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. സിനിമാരംഗത്ത് നിന്ന് നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

ചടങ്ങിൽ സുചിത്ര മോഹൻലാൽ, പ്രിയദർശൻ, സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻപിള്ള രാജു, പൃഥ്വിരാജ്, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, പ്രണവ് മോഹൻലാൽ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, നൂറിൻ ഷെരീഫ്, അഹാന കൃഷ്ണ എന്നിങ്ങനെ സിനിമലോകത്ത് നിന്നും രാഷ്ട്രീയ മേഖലയിൽ നിന്നുമുള്ള സുഹൃത്തുക്കൾ, കല്യാൺ ജ്യൂവൽസ് മുതലായ ബിസിനസ് രംഗത്ത് നിന്നുമുള്ളവർ, പോലീസ് ഒഫീഷ്യൽസ് എന്നിങ്ങനെ നിരവധി പേർ പങ്കെടുത്തു. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരോടൊപ്പം ഫന്റാസ്റ്റിക്ക് ഫിലിംസ് എന്ന നിർമ്മാണ കമ്പനിയിലും പങ്കാളിയാണ് വിശാഖ് സുബ്രഹ്മണ്യം. പ്രകാശൻ പറക്കട്ടെയാണ് ഈ കൂട്ടുകെട്ടിൽ അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago