വിവാഹ മോചനം തന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇതുമായി ബന്ധപ്പെട്ട് പരസ്പരം കുറ്റപ്പെടുത്താനോ ചെളിവാരിയെറിയാനുമില്ലെന്ന് മേതില്‍ ദേവിക. നടനും എംഎല്‍എയുമായ മുകേഷുമായി വിവാഹ മോചനത്തിന് നോട്ടീസ് നല്‍കിയെന്നും മേതില്‍ ദേവിക മാധ്യമങ്ങളോട് പറഞ്ഞു. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പുറത്തു പറയാന്‍ താത്പര്യമില്ലെന്നും മേതില്‍ ദേവിക പറഞ്ഞു.
ഗാര്‍ഹിക പീഡന ആരോപണം താന്‍ ഉന്നയിച്ചിട്ടില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ല വിവാഹ മോചനമെന്നും അവര്‍ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിനുശേഷമാണ് നിയമപരമായ നടപടികള്‍ തുടങ്ങിയതെന്നും ദേവിക മാധ്യമങ്ങളോട് വിശദീകരിച്ചു.
‘ലീഗല്‍ നോട്ടീസ് കൊടുത്തിടുത്തുണ്ട് അഭിഭാഷകന്‍ മുഖേന. ഒരാളുടെ ഫാമിലിയില്‍ കയറി എന്താണ് സംഭവിക്കുന്നതെന്ന് ആരായുന്നത് ശരിയായ രീതിയല്ല. വിവാഹ മോചനത്തിന്റെ കാരണം പുറത്ത് പറയാന്‍ ബുദ്ധിമുട്ടാണ്. എന്റെ ഭാഗത്തു നിന്നാണ് ഡിവോഴ്‌സ് ഫയല്‍ ചെയ്തത്. മുകേഷിന്റെ നിലപാട് വ്യക്തമല്ല. എന്റെ ലൈഫിലെ പ്രധാനപ്പെട്ട വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മേലെ ചെളിവാരിയിടാന്‍ താത്പര്യമില്ല. അദ്ദേഹത്തിനും അങ്ങനെ തന്നെയായിരിക്കും. വേര്‍പിരിയുക എന്നത് വേദനാജനകം തന്നെയാണ്. ആ സാഹചര്യത്തിലൂടെ കടന്നു പോകുന്ന ഞങ്ങളുടെ മാനസികാവസ്ഥ പരിഗണിക്കണം.’- ദേവിക പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…