ഗായകന്‍ എംജി ശ്രീകുമാര്‍ മതം മാറിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്. വാര്‍ത്തയിലെ സത്യമെന്താണെന്ന് അറിയാതെ ഗായകനെ ശക്തമായി വിമര്‍ശിച്ച് കൊണ്ട് ചിലരെത്തിയിരുന്നു. അവര്‍ക്കെല്ലാമുള്ള ചുട്ടമറുപടി പറഞ്ഞ് ഗായകന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. നവരാത്രിയോട് അനുബന്ധിച്ച് എംജി പാടിയ നവരാത്രി ദേവീ ഗീതങ്ങള്‍ അടങ്ങിയ യൂട്യൂബ് വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിന് താഴെ എംജി മതം മാറുകയാണോ എന്ന് ചോദിച്ച് ചിലരെത്തി. അവര്‍ക്കുള്ള മറുപടി ഇപ്പോള്‍ എംജി തന്നെ നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.
‘പാസ്റ്റര്‍’ എന്നാണ് ഒരാള്‍ എംജിയെ വിശേഷിപ്പിച്ചിരിക്കുന്നത്. പാസ്റ്റര്‍ നവരാത്രി ആശംസകള്‍ ഒക്കെ ഉണ്ടോ? എന്നായിരുന്നു എംജിയുടെ പോസ്റ്റിന് താഴെ ഇവര്‍ കമന്റിട്ടത്. ഇത്തരത്തില്‍ നിരവധി കമന്റുകളാണ് വന്നത്. അധികം വൈകാതെ തന്റെ പേരില്‍ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ് കൊണ്ട് എംജി ശ്രീകുമാറും എത്തി. ”ഒരു ഗായകന്‍ എന്ന നിലയില്‍ ഞാന്‍ എല്ലാ മതത്തിലുള്ള പാട്ടുകളും പാടിയിട്ടുണ്ട്. ചില കുബുദ്ദികള്‍ ചുമ്മാ പടച്ചുവിടുന്ന കാര്യമാണ് ഞാന്‍ മതം മാറിയെന്നു. ഞാന്‍ ഒരു ഹിന്ദു ആണ്. പക്ഷെ ഒരു ശക്തിയില്‍ വിശ്വസിക്കുന്നു. ഏതു ശക്തിയില്‍ വിശ്വസിക്കാനും ഒരു മനുഷ്യന്റെ അവകാശമാണ്. എന്റെ ഗുരുക്കന്മാര്‍ ശബരിമലയില്‍ പോകുന്നു, കൂട്ടുകാര്‍ ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നു. അതിനൊന്നും കുഴപ്പമില്ല. എന്നെയാണ് ലക്ഷ്യം. ദയവായി ഒന്ന് വിട്ടു പിടി. ഒരു ഹിന്ദുവായി ജനിച്ചു. ഒരു ഹിന്ദുവായി തന്നെ ഈ ജന്മം ജീവിക്കും. ലവ് യൂ ഓള്‍”.. എന്നുമാണ് ഒരു മറുപടിയായി എംജി പറഞ്ഞത്.
ഹിന്ദുവായി ജനിച്ചെങ്കിലും താന്‍ ജീസസില്‍ വിശ്വസിക്കുന്നെന്നും അത്തരത്തില്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടെന്നും എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. കേട്ടത് ശരിയാണെങ്കില്‍ ഈ പോസ്റ്റിനോട് എങ്ങനെ പ്രതികരിക്കുമെന്ന് ചോദിച്ചും ഒരാള്‍ വന്നിരുന്നു. ”അങ്ങനെ ഒന്നുമില്ല, ഞാന്‍ ജനിച്ചത് ഹിന്ദുവായി തന്നെയാണെന്നും’ ഗായകന്‍ ഉറപ്പിച്ച് പറയുന്നു. ഒരു പരിപാടിയില്‍ താന്‍ ഒരു ഹിന്ദു വിശ്വാസി ആണെന്നും യേശു ക്രിസ്തുവിനെ ആരാധിക്കുന്നു എന്നും എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. എന്ന് കരുതി അതിന് അര്‍ഥം അദ്ദേഹം മതം മാറുന്നു എന്നാണോന്ന് ചോദിച്ച് മറ്റ് ചില ആരാധകരും രംഗത്ത് വരുന്നു. കുബുദ്ധികള്‍ പലതും പറയും. അതിനൊന്നു മറുപടി കൊടുത്ത് സമയം കളയരുത് സാറ് സാറിന്റെ ജോലി ചെയ്യുകയാണ് വേണ്ടതെന്നാണ് ആരാധകര്‍ക്ക് പറയുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…