നടി മിയ ജോര്‍ജിന് ആണ്‍കുഞ്ഞ് ജനിച്ചു. ഇക്കാര്യം മിയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കു വെച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരു നല്‍കിയിരിക്കുന്നതെന്നും മിയ പറഞ്ഞു.
2020 സെപ്റ്റംബര്‍ 12നായിരുന്നു മിയ ബിസിനസ്സുകാരനായ അശ്വിനെ വിവാഹം കഴിച്ചത്. തുടര്‍ന്നും അഭിനയിക്കുന്നതില്‍ അശ്വിന് പ്രശ്‌നങ്ങളില്ലെന്നും താന്‍ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് മിയ പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ സമയത്തായിരുന്നു മിയയുടെ വിവാഹം.
അടുത്തിടെ, ഫ്‌ലവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് ഷോയിലെത്തിയ മിയ വിവാഹശേഷമുളള പ്രധാന മാറ്റം എന്താണെന്ന് പറഞ്ഞിരുന്നു. വീടു മാറിയെന്നുളളതാണ് വിവാഹശേഷമുണ്ടായ പ്രധാന മാറ്റമെന്നാണ് മിയ പറഞ്ഞത്. ജീവിതത്തില്‍ ചിട്ടകളൊന്നും ഫോളോ ചെയ്യുന്ന ആളായിരുന്നില്ല താനെന്നും ഇപ്പോള്‍ ചെറുതായി അതില്‍ മാറ്റം വന്നിട്ടുണ്ടെന്നും മിയ പറഞ്ഞു.
ലോക്ക്ഡൗണ്‍ സമയത്തായിരുന്നു വിവാഹമെന്നതിനാല്‍ ഹണിമൂണിനൊന്നും പോയിരുന്നില്ല. ഹണിമൂണിനെന്നല്ല, ഒരിടത്തേക്കും യാത്ര പോയില്ലെന്നും മിയ പറഞ്ഞു. പാലായിലെ തന്റെ വീട്ടിലേക്കും തിരിച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്കും മാത്രമായിരുന്നു വിവാഹശേഷമുളള തന്റെ യാത്രകളെന്നും ഷോയില്‍ മിയ പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…