പുഷ്പയ്ക്കൊപ്പം നാളെ തിയറ്ററുകളിലേക്ക് മൈക്കിൾസ് കോഫി ഹൗസും

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ ഡിസംബ 17ന് റിലീസ് ആകുകയാണ്. പുഷ്പയ്ക്കൊപ്പം മലയാളത്തിൽ നിന്ന് ഒരു ചിത്രം കൂടി നാളെ റിലീസിന് എത്തുന്നുണ്ട്. അനിൽ ഫിലിപ്പ് സംവിധാനം ചെയ്ത മൈക്കിൾസ് കോഫി ഹൗസ് എന്ന ചിത്രമാണ് അത്.

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടൻ അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പുഷ്പ’. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഒന്നാംഭാഗമാണ് ഡിസംബർ 17ന് റിലീസ് ചെയ്യുന്നത്. അതേസമയം, പ്രീ റിലീസ് ബിസിനസിലൂടെ മാത്രം ചിത്രം 250 കോടി നേടി എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ചിത്രത്തിൽ അല്ലു അർജുന്റെ നായികയായി തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാന എത്തുമ്പോൾ വില്ലനായി എത്തുന്നത് മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലാണ്. ചിത്രത്തിലെ ഒരു ഐറ്റം സോങ്ങിൽ സമാന്തയും ചുവടു വെച്ചിട്ടുണ്ട്. സുകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെ നായകൻ അല്ലു അര്‍ജുന്‍ അവതരിപ്പിക്കുമ്പോൾ ഫഹദ് ഫാസില്‍ ഭെന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസുകാരനായ വില്ലന്‍ വേഷമാണ് ചെയ്യുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

രൺജി പണിക്കർ, ധീരജ് ഡെന്നി, മാർഗരറ്റ് ആന്റണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് മൈക്കിൾസ് കോഫി ഹൗസ്. ഡിസംബർ 17 ന് റിലീസ് ആകുന്ന ചിത്രം മുതൽ ചിത്രം റൊമാന്‍റിക് ഫാമിലി ത്രില്ലര്‍ ഗണത്തില്‍ ഉൾപ്പെടുത്താവുന്ന സിനിമയാണ്. ധീരജ് ഡെന്നി, മാര്‍ഗരറ്റ് ആന്‍റണി, രൺജി പണിക്കര്‍ എന്നിവരെ കൂടാതെ സ്ഫടികം ജോര്‍ജ്, റോണി ഡേവിഡ്, ജിന്‍സ് ഭാസ്കര്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. വൈ, ഹിമാലയത്തിലെ കശ്മലന്‍, വാരിക്കുഴിയിലെ കൊലപാതകം, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിങ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ധീരജ് ഡെന്നി നായകനായി അഭിനയിക്കുന്ന ചിത്രമാണിത്. മാര്‍ഗരറ്റ് ആന്‍റണി ജൂണ്‍, ഇഷ, തൃശ്ശൂര്‍പൂരം, കുഞ്ഞെൽദോ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബി കെ ഹരിനാരായണന്റെ വരികൾക്ക് റോണി റാഫേൽ സംഗീതം നൽകിയിരിക്കുന്നു. വിധു പ്രതാപ്, വിഷ്ണു രാജ്, സുമി അരവിന്ദ് എന്നിവർ ചേർന്നായിരുന്നു ആ ഗാനം ആലപിച്ചത്. അനിൽ ഫിലിപ്പ് ആണ് ചിത്രത്തിന്റെ സംവിധാനം. പടത്തിന്റെ നിർമാണവും എഴുത്തും ജിസ്സോ ജോസ് ആണ്. ഛായാഗ്രഹണം – ശരത് ഷാജി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago