Categories: Malayalam

പൃഥ്വിരാജും ഫഹദും നായകന്മാർ, ലാലേട്ടൻ വില്ലൻ ! വാട്സാപ്പിൽ തന്റെ അടുത്ത സിനിമ ഇവർക്കൊപ്പമെന്ന് പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് മിഥുൻ മാനുവൽ

സോഷ്യല്‍ മീഡിയ അഭ്യുഹങ്ങളെ പാടെ തള്ളിക്കളഞ്ഞുകൊണ്ട് മിഥുന്‍ മാനുവല്‍ തോമസ് രംഗത്തെത്തിയിരിക്കുകയാണ്. മോഹൻലാലിനെ വില്ലൻ കഥാപാത്രമായി ചിത്രീകരിച്ചു കൊണ്ടുള്ള ഒരു ഡ്രീം പ്രൊജക്ട് മിഥുന്റെ മനസ്സിലുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടായിരുന്നു. അത്തരത്തിലുള്ള വാർത്തകളാണ് മിഥുൻ തള്ളിക്കളയുന്നത്. ഏതോ ഒരു ഇന്റർവ്യൂവിൽ താൻ അങ്ങനെ പറഞ്ഞു എന്ന് ആളുകൾ പറയുന്നുണ്ടെങ്കിലും അത് ശരിയല്ല എന്നും താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മിഥുൻ പറയുന്നു. ഏതോ ഒരു കൊറിയന്‍ പടത്തിന്റെ റഫറന്‍സ് വെച്ച് മിഥുൻ അങ്ങനെ പറഞ്ഞു എന്നാണ് പറയുന്നത്.

എന്നാൽ ഒരു ഇന്റർവ്യൂവിലും താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് മിഥുൻ ഉറപ്പിച്ചു പറയുന്നു. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിനു ശേഷം മിഥുന്‍ മനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരാ തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായ ഈ ചിത്രം ഒരു ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒന്നാണ്.

പൊലീസുകാരെ മാത്രം ഉന്നം വെക്കുന്ന സീരിയൽ കില്ലറിന് പിന്നാലെയുള്ള അന്വേഷണമാണ് ചിത്രം. അന്യഭാഷാ ത്രില്ലറുകൾ ആവേശത്തോടെ സ്വീകരിച്ചിട്ടുള്ള മലയാളികൾക്ക് ഇനി അഭിമാനത്തോടെ എടുത്തുകാണിക്കാവുന്ന ചിത്രമാണ് അഞ്ചാം പാതിരാ. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. ഷറഫുദ്ദീൻ, ശ്രീനാഥ് ബാസി, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദാണ്. സുഷിൻ ശ്യാം ആണ് സംഗീതം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago