1990ല്‍ ടിഎസ് സുരേഷ് ബാബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചൻ വൻ വിജയമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങാത്തതിനെക്കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നു എന്ന വാർത്ത മലയാളികൾ ഏറെ ആകാംക്ഷയോടെ ആയിരുന്നു ഏറ്റെടുത്തിരുന്നത്. ആട് 2 ന്റെ വിജയാഘോഷ വേളയിൽ വച്ചായിരുന്നു കോട്ടയം കുഞ്ഞച്ചൻ 2 ന്റെ പ്രഖ്യാപനം നടത്തിയത്. എന്നാൽ തിരക്കഥ ഇഷ്ടപ്പെടാത്തതിനെ തുടർന്നാണ് ചിത്രം വേണ്ടെന്നു വച്ചതെന്നും ഇപ്പോൾ ഓൺലൈൻ മാധ്യമത്തോട് മിഥുൻ പറയുകയാണ്.
ആട് രണ്ടിന് ശേഷം ഒരുക്കേണ്ട സിനിമയായിരുന്നു കുഞ്ഞച്ചൻ എന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതും പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടത്തോടെ കാണുകയും ചെയ്യുന്ന കുഞ്ഞച്ചനെ പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് ചിത്രം വേണ്ടെന്നുവച്ചത് എന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞോടുന്ന അഞ്ചാം പാതിരിയുടെ സംവിധായകനും മിഥുൻ ആണ്. മലയാള സിനിമയിലെ മികച്ച ത്രില്ലറുകളില്‍ ഒന്ന് എന്നാണ് അഞ്ചാം പാതിരയെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…