ഷാജി പാപ്പൻ ആരാധകർക്ക് ഏറെ സന്തോഷം പകർന്ന വാർത്തയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആട് മൂന്നാം ഭാഗത്തിന്റെ പണിപ്പുരയിലാണ് എന്നത്. ആട് 3ക്ക് പറ്റിയൊരു പ്ലോട്ട് കിട്ടാത്തതിനാൽ മറ്റു പടങ്ങൾ അതിന് മുൻപ് ചെയ്യുമെന്ന് പറഞ്ഞിരുന്ന മിഥുൻ മാനുവൽ തോമസിന് ഇപ്പോൾ നല്ലൊരു പ്ലോട്ട് കിട്ടിയെന്നാണ് അറിയുവാൻ കഴിയുന്നത്.
“ഇതൊരു ബിഗ് ബജറ്റ് മൂവിയാണ്. ആദ്യ പകുതിയും ക്ലൈമാക്‌സും റെഡിയായി കഴിഞ്ഞു. ഇനി ബാക്കിയുള്ളത് എഴുതണം. അടുത്ത രണ്ടു മാസത്തിനുള്ളിൽ സ്ക്രിപ്റ്റ് മുഴുവൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം.” മിഥുൻ മാനുവൽ തോമസ് പറഞ്ഞു.
ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമ്മജൻ തുടങ്ങി ആദ്യ രണ്ടു ഭാഗത്തെ താരങ്ങളെല്ലാം തന്നെ മൂന്നാം ഭാഗത്തിൽ ഉണ്ടാകും. പക്ഷേ മൂന്നാം ഭാഗത്തിൽ പിങ്കി ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. വില്ലന്മാരായി കൂടുതൽ കഥാപാത്രങ്ങൾ കൂടി എത്തുമെന്നാണ് അറിയുവാൻ കഴിയുന്നത്.
“ചിത്രത്തിൽ CGI ഉപയോഗിക്കുന്നത് കൊണ്ടാണ് ഇതൊരു ബിഗ് ബജറ്റ് മൂവിയാകുന്നത്. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ആശയവും പരീക്ഷണവുമായിരിക്കും ആട് 3യിലൂടെ പ്രേക്ഷകരിലേക്കെത്തുക.” മിഥുൻ കൂട്ടി ചേർത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…