ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മികച്ച ത്രില്ലർ അനുഭവം സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അദേനി, ദി ഗ്രേറ്റ് ഫാദറിന് ശേഷം സംവിധാനം നിർവഹിക്കുന്ന മിഖായേലിന്റെ ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയും ഹനീഫ് അദേനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും വമ്പൻ പ്രതീക്ഷകളാണ് നൽകുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രം ജനുവരി മാസം തീയറ്ററുകളിൽ എത്തുമെന്നാണ് അറിയുന്നത്.
ഡോക്ടർ ജോൺ മിഖായേൽ എന്ന കഥാപാത്രത്തെ നിവിൻ പോളി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മഞ്ജിമ മോഹൻ, ഉണ്ണി മുകുന്ദൻ, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, സിദ്ധിക്ക്, അശോകൻ, സുദേവ് നായർ, ജെ ഡി ചക്രവർത്തി, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ, കെ പി ഏ സി ലളിത എന്നിങ്ങനെ മികച്ചൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഗോപി സുന്ദറാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. വിഷ്ണു പണിക്കർ ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും നിർവഹിക്കുന്നു. എറണാകുളം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ വെച്ചായിരുന്നു മിഖായേലിന്റെ ഷൂട്ടിംഗ് നടന്നത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…