നന്മ നിറഞ്ഞ ‘നേര്’ എഫക്ട്; ‘നേര് നിറഞ്ഞ മോര്, മില്‍മയുടെ മോര്’ എന്ന് പരസ്യവാചകം, ‘സീകിങ്ങ് ജസ്റ്റ് ഐസ്’ എന്ന് ടാഗ് ലൈൻ

സംവിധായകൻ ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിച്ചപ്പോൾ മലയാളസിനിമാലോകത്തിന് കിട്ടിയത് ഒരു സൂപ്പർ ഹിറ്റ്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21നാണ് നേര് തിയറ്ററുകളിലേക്ക് എത്തിയത്. പത്തുവർഷം മുമ്പ് ഒരു ക്രിസ്മസ് കാലത്ത് ദൃശ്യം എന്ന സൂപ്പർഹിറ്റ് ചിത്രവുമായി എത്തിയ മോഹൻലാൽ – ജീത്തു ജോസഫ് ടീം വീണ്ടുമൊരു ക്രിസ്മസ് കാലത്ത് തിയറ്ററുകളിൽ ആളെ നിറയ്ക്കുകയാണ്. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ അമ്പതു കോടി ക്ലബിലേക്കുള്ള അവസാന ഓട്ടത്തിലാണ് ‘നേര്’.

ഏതായാലും നേര് എന്ന സിനിമ സമൂഹത്തിൽ വലിയ സ്വാധീനമാണ് വരുത്തിയിരിക്കുന്നത്. മിൽമ മോര് അവരുടെ പരസ്യവാചകത്തിലും ‘നേര്’ കണ്ടെത്തി. ‘നേര് നിറഞ്ഞ മോര്, മില്‍മയുടെ മോര്’ എന്നാണ് പുതിയ പരസ്യവാചകം. പോസ്റ്ററിലെ മോര് എന്ന എഴുതിയത് ‘നേര്’ സ്റ്റൈലിലാണ്. ഏതായാലും നേര് മോരിനെ ആരാധകരും ഏറ്റെടുത്തത്. നേര് സിനിമയുടെ ടാഗ് ലൈൻ സീകിങ്ങ് ജസ്റ്റിസ് എന്നാണ്. മിൽമയുടെ നേര് പരസ്യത്തിന് ഒരു ടാഗ് ലൈനും ഉണ്ട്. ‘സീകിങ്ങ് ജസ്റ്റ് ഐസ്’ എന്നായിരുന്നു അത്. തിയറ്ററുകളിൽ നേര് സിനിമ അതിന്റെ കുതിപ്പ് തുടരുകയാണ്.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago