ഓടിടി റിലീസുകളിൽ 2021 ഇന്ത്യൻ പ്രേക്ഷകർക്ക് മികച്ചൊരു വർഷം തന്നെയായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ തീയറ്ററുകൾ അടഞ്ഞുകിടന്നതിനാൽ നിരവധി ചിത്രങ്ങളാണ് ഓൺലൈൻ റിലീസിന് എത്തിയത്. അതിൽ തന്നെ മിന്നൽ മുരളിയും സർപ്പാട്ട പരമ്പരൈയും ലോകസിനിമകൾക്കിടയിലാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ഇപ്പോഴിതാ 2021ലെ മികച്ച ആക്ഷൻ/അഡ്വെഞ്ചർ ചിത്രങ്ങളുടെ പട്ടികയിൽ ആദ്യപത്തിൽ ഇരു ചിത്രങ്ങളും ഇടം പിടിച്ചിരിക്കുകയാണ്.
ഓക്ക്ലാൻഡ് കേന്ദ്രീകരിച്ചുള്ള ചലച്ചിത്രാധിഷ്ഠിതമായ സോഷ്യൽ പ്ലാറ്റ്‌ഫോമായ ലെറ്റർബോക്സഡാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സർപ്പാട്ട പരമ്പരൈ മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ മിന്നൽ മുരളിക്ക് ഒൻപതാം സ്ഥാനമാണ് ലഭിച്ചത്. രണ്ടു ചിത്രങ്ങളും ഹോളിവുഡ് ചിത്രങ്ങളോട് മത്സരിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത് എന്നതാണ് ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമാകുന്നത്.
സ്‌പൈഡർമാൻ: നോ വേ ഹോമാണ് ഒന്നാം സ്ഥാനത്ത്. ഡൂൺ, സർപ്പാട്ട പരമ്പരൈ, ദി ലാസ്റ്റ് ഡ്യൂൽ, ദി ഗ്രീൻ നൈറ്റ്, ഷാങ് ചി, ഫ്രീക്‌സ് ഔട്ട്, ദി സൂയിസൈഡ് സ്‌ക്വാഡ്, മിന്നൽ മുരളി, ഓൾഡ് ഹെന്രി എന്നിവയാണ് ആദ്യ പത്തിൽ ഉള്ളത്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം, ബ്ലാക്ക് വിഡോ, ഫ്രീ ഗൈ തുടങ്ങിയ ചിത്രങ്ങൾ ആദ്യ പത്തിൽ പോലും ഇടം പിടിക്കാതിരുന്നപ്പോഴാണ് ഈ രണ്ട് ഇന്ത്യൻ ചിത്രങ്ങൾ ഇങ്ങനെയൊരു നേട്ടം കൈവരിച്ചിരിക്കുന്നത്.
എഴുപതുകളിലെ നോർത്ത് മദ്രാസിലെ കഥ പറയുന്ന ഒരു പീരീഡ് ബോക്സിങ് ഡ്രാമയാണ് സർപ്പാട്ട പരമ്പരൈ. ആര്യ പ്രധാന കഥാപാത്രമായ കബിലനെ അവതരിപ്പിക്കുന്ന ചിത്രത്തിന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ടോവിനോ തോമസ് നായകനായ മിന്നൽ മുരളി മിന്നലേറ്റ് സൂപ്പർഹീറോ പവർ ലഭിക്കുന്ന ഒരു ദേശി സൂപ്പർഹീറോയുടെ കഥയാണ് പറയുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് മിന്നൽ മുരളി പ്രേക്ഷകരിലേക്കെത്തിയത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ചിരിക്കുന്ന മിന്നൽ മുരളിയുടെ സംവിധാനം ബേസിൽ ജോസഫാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…