റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബോണസ് ട്രയിലർ പുറത്തുവിട്ട് മിന്നൽ മുരളി ടീം. ഇത്രയും കാലം സൂപ്പർ ഹീറോയും കോമഡിയും ഒക്കെ ആയിരുന്നു ട്രയിലറിലും ടീസറിലും നിറഞ്ഞിരുന്നതെങ്കിൽ ഇത്തവണ അത് വൈകാരിക രംഗങ്ങൾക്ക് വഴി മാറിയിരിക്കുകയാണ്. ഒരു തീപിടുത്തമാണ് ഇത്തവണത്തെ ട്രയിലറിൽ നിറഞ്ഞി നിൽക്കുന്നത്. ഏതായാലും മിന്നൽ മുരളിയെ കാത്തിരുന്നവർക്ക് ട്രയിലർ ആവേശമായിരിക്കുകയാണ്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
ട്രയിലർ കണ്ട ഒരു പ്രേക്ഷകൻ ‘എന്തൊക്കെ പറഞ്ഞാലും തിയറ്റർ റിലീസ് ഇല്ലാത്തത് വലിയ നഷ്ടമായി പോയി’ എന്ന് കമന്റ് ചെയ്തു. വൻ ആവേശമാണ് കമന്റ് ബോക്സിൽ കാണാൻ കഴിയുക. ‘ഇപ്പോ ആണ് ഒരു സൂപ്പർ ഹീറോ പടത്തിന്റെ ഫീൽ കിട്ടിയത്… ഇത് പൊളിക്കും’, ‘ഞാൻ ഒരു മലയാള സിനിമയ്ക്കു വേണ്ടിയും ഇത്രയും കാത്തിരുന്നിട്ടില്ല’, ‘തിയറ്റർ റിലീസ് വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച പടം’, ‘ഈ ട്രെയിലർ കണ്ടപ്പോഴാണ് ഒരു സമാധാനം ആയത്’… എന്നിങ്ങനെ പോകുന്നു കമന്റുകൾ. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ട്രയിലർ കണ്ടത്.
സമീർ താഹിർ ആണ് മിന്നൽ മുരളിയുടെ ക്യാമറ. ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. മനു ജഗത് കഥയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ടോവിനോ തോമസ് ചിത്രം മിന്നൽ മുരളി നിർമിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…