മിനി കൺട്രിമാൻ സ്വന്തമാക്കി മലയാളത്തിന്റെ ‘സൂപ്പർ ഹീറോ’ പ്രൊഡ്യൂസർ സോഫിയ പോൾ

മലയാളികൾക്കും സ്വന്തമെന്ന് പറയുവാൻ മിന്നൽ മുരളിയെന്ന സൂപ്പർ ഹീറോയെ സമ്മാനിച്ച സൂപ്പർ പ്രൊഡ്യൂസറാണ് സോഫിയ പോൾ. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങിയ ചിത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ മിനി കൺട്രിമാൻ എന്ന ലക്ഷ്വറി വാഹനം സ്വന്തമാക്കിയിരിക്കുകയാണ് സോഫിയ പോൾ. KL 02 BR 0909 എന്നതാണ് വാഹനത്തിന്റെ നമ്പർ. സെയ്ജ് ഗ്രീൻ നിറമുള്ള മിനി കൺട്രിമാനാണ് സോഫിയ പോൾ സ്വന്തമാക്കിയത്.

മിനി കൺട്രിമാന്റെ വില 56 ലക്ഷം രൂപയാണ്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ ചെറുകാർ വിഭാഗമായ മിനിയുടെ പുതിയ കൺട്രിമാൻ മോഡലുകളിൽ ഉൾപ്പെട്ടതാണ് മിനി കൺട്രിമാൻ കൂപ്പർ എസ്, മിനി കൺട്രിമാൻ കൂപ്പർ എസ് ജെ സി ഡബ്ല്യൂ എന്നീ രണ്ട് വകഭേദങ്ങളിൽ എത്തിയിട്ടുള്ള വാഹനങ്ങൾ. ദീർഘദൂര യാത്രകൾക്കും സിറ്റി ഡ്രൈവുകൾക്കും ഒരുപോലെ ഇണങ്ങുന്ന വാഹനമായിരിക്കും കൺട്രിമാൻ എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

ബിസ്‌മി സ്പെഷ്യലാണ് സോഫിയ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം. സോഫിയ പോളും ഭർത്താവ് ജെയിംസ് പോളും മക്കളായ സെഡിനും കെവിനുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. നടി ഐമ റോസ്‌മി സെബാസ്റ്റ്യനെയാണ് കെവിൻ വിവാഹം ചെയ്‌തിരിക്കുന്നത്‌.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago