ഹോളിവുഡിലെയും ബോളിവുഡിലെയും സൂപ്പർഹീറോകളെ കണ്ട് അത്ഭുതപ്പെടുന്ന മലയാളികൾക്ക് സ്വന്തമായി ഒരു സൂപ്പർഹീറോ വേണമെന്ന സ്വപ്‌നം നാളെ പൂവണിയുകയാണ്. ഗോദക്ക് ശേഷം ബേസിൽ ജോസഫ് – ടോവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളി നാളെ ഉച്ചക്ക് 1.30ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ടോവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രത്തിന്റെ നിർമാണം ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. 90കളിലെ ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ് ചിത്രത്തിന്റെ കഥ.
നിർമ്മാതാവ് സോഫിയ പോളിന്റെ മക്കളായ സെഡിൻ പോളിനും കെവിൻ പോളിനും ഒരു നാടൻ സൂപ്പർഹീറോ എന്ന ആശയം വർഷങ്ങൾക്ക് മുൻപേ മനസ്സിൽ ഉണ്ടായിരുന്നു. പടയോട്ടത്തിന്റെ സ്‌ക്രീനിംഗ് നടക്കുന്നതിനിടയിലാണ് ആ ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാളായ അരുൺ അനിരുദ്ധൻ മിന്നൽ മുരളിയുടെ കഥ പറയുന്നത്. സോഫിയ പോളും ഭർത്താവ് ജെയിംസ് പോളും സെഡിനും കെവിനും കൂടിയാണ് കഥ കേട്ടത്. ഉടനെ തന്നെ ആ പേര് അവർ ലോക്ക് ചെയ്യുകയും സംവിധായകനായി ബേസിൽ ജോസഫിനെ നിശ്ചയിക്കുകയും ചെയ്‌തു. സൂപ്പർഹീറോ ചിത്രമെന്ന് കേട്ടപ്പോൾ ബേസിൽ ആദ്യം നിരസിച്ചെങ്കിലും പിന്നീട് കഥ കേട്ടപ്പോൾ ഏറ്റെടുക്കുകയായിരുന്നു. ഒരു പക്കാ സൂപ്പർഹീറോ മൂവി ആയതുകൊണ്ട് തന്നെ അതിന് വേണ്ട കോസ്റ്റ്യൂം സെഡിനും കെവിനും ചേർന്നാണ് മുംബൈയിൽ നേരിട്ട് പോയി ഡിസൈൻ ചെയ്‌തു കൊണ്ടുവന്നത്. ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുവാൻ ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗിനെ കൊണ്ടുവന്നതും ഇരുവരുടെയും ശ്രമഫലമായിട്ടാണ്.
ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മിന്നൽ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീർ താഹിറും സംഗീതം ഷാൻ റഹ്മാനുമാണ്. മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്.
വളരെയേറെ വ്യത്യസ്തമായ പ്രൊമോഷൻ വർക്കുകളാണ് ചിത്രത്തിനായി നടത്തിക്കൊണ്ടിരിക്കുന്നത്. മിന്നൽ മുരളിയുടെ പ്രമോഷനിലൂടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത് കെ എസ് ആർ ടി സി ബസാണ്. കെ എസ് ആർ ടി സിയുടെ ഡബിൾ ഡക്കർ ബസ് ആണ് സിനിമയുടെ പ്രമോഷനായി തയ്യാറാക്കിയിരിക്കുന്നത്. മിന്നൽ മുരളിയുടെ ചിത്രങ്ങൾ കൊണ്ടും പോസ്റ്ററുകൾ കൊണ്ടും അലങ്കരിച്ചിരിക്കുന്ന ബസ് ചിത്രത്തിന്റെ വേറെ ലെവൽ പ്രമോഷന് ഉദാഹരണമാകുകയാണ്. മിന്നൽ മുരളി എന്ന് ഇംഗ്ലീഷിലും മ എന്ന അക്ഷരം വലുതായി മലയാളത്തിലും എഴുതിയിരിക്കുന്നത് കാണാം. മിന്നൽ മുരളി ടീഷർട്ടുകളും കോമിക്കുമെല്ലാം വൈറലായിട്ടുണ്ട്. അതോടൊപ്പം തന്നെ ഗ്രേറ്റ് ഖാലി ഉൾപ്പെട്ട ടീസറും ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്നിറങ്ങിയ യുവരാജ് ഉൾപ്പെട്ട പ്രൊമോയും ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒബ്സെർവേഷൻ വീലായ ഐൻ ദുബായിൽ ആദ്യമായി പ്രൊമോഷൻ കൊടുക്കുന്ന ചിത്രം എന്ന ഖ്യാതിയും കൂടി മിന്നൽ മുരളിക്ക് ലഭിക്കുവാൻ പോവുകയാണ്. ഡിസംബർ 24ന് വൈകിട്ട് 6, 8, 9 എന്നീ സമയങ്ങളിലാണ് ജയന്റ് വീൽ പൂർണമായും പ്രകാശപൂരിതമാക്കി പ്രൊമോഷൻ നൽകുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…