ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും അഭിനയിച്ച താരമാണ് മിയ. താരം വിവാഹിതയാകാൻ ഒരുങ്ങുകയാണ് ഇപ്പോൾ. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പുമായുള്ള വിവാഹനിശ്ചയം കഴിയുകയും സെപ്റ്റംബറിൽ വിവാഹം നിശ്ചയിക്കുകയും ചെയ്തു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച നടത്തിയ ഒരു വിവാഹമാണ് ഇവരുടേതും.
വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭാവനയുടെ വിവാഹത്തോടെ തന്റെ വീട്ടിലും കല്യാണ ആലോചനകൾ തുടങ്ങി എന്നും ഭാമയുടെ കല്യാണം ആയപ്പോൾ ആ ചർച്ച വീണ്ടും വലിയ വിഷയം ആയി മാറിയെന്നും മിയയും അമ്മയായ മിനിയും ചേർന്ന് പറയുന്നു. ഭാവനയുടെ കല്യാണം കഴിഞ്ഞപ്പോൾ മുതൽ കല്യാണ കാര്യത്തിൽ സീരിയസ് ആവണമെന്ന് എന്ന് താൻ പറയുന്നതാണെന്ന് മിനി പറയുന്നു. കല്യാണം എന്നത് താൻ മാത്രം തീരുമാനിച്ചാൽ മതിയോ അതിനു ചെറുക്കൻ വേണ്ടെ എന്നാണ് മിയ ചോദിക്കുന്നത്. പിറ്റേന്ന് മിനി ദേവാലയത്തിൽ പോയി ദൈവത്തോട് കർത്താവേ എന്റെ കൊച്ചിന് എല്ലാംകൊണ്ടും ചേർന്ന ഒരു ചെറുക്കനെ കണ്ടെത്തി തരണമെയെന്ന് പ്രാർത്ഥിച്ചതായും മിനി പറയുന്നു. എന്നാൽ മിയയുടെ അഭിപ്രായത്തിൽ അത് പ്രാർത്ഥനയായിരുന്നില്ല. ഭീഷണിയായിരുന്നു.
ഞങ്ങള്‍ക്ക് കര്‍ത്താവിനോടും കന്യാമറയത്തിനോടും ഒക്കെ ഒരു ഭായ് ഭായ് ബന്ധമാ. പ്ലീസ് പ്ലീസ്.. ഒന്ന് ശരിയാക്കി താ എന്ന ലൈനിലാണ് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നത്. എന്തായാലും ഈ സംഭവത്തിന് ശേഷം ഒരു ദിവസം അമ്മ അവിചാരിതമായി നടന്‍ സിജോയ് വര്‍ഗീസിനെ കണുന്നു. സിജോയ് ആണ് പറഞ്ഞത് മാട്രിമോണിയല്‍ സൈറ്റില്‍ വിവാഹ പരസ്യം നല്‍കാന്‍. മിയ പറയുന്നു. ഏതെങ്കിലും സിനിമാനടി മാട്രിമോണിയൽ പരസ്യം ചെയ്തു കൊണ്ട് വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ടോ എന്നായിരുന്നു മീയയുടെ സംശയം. അത് അമ്മയുമായി പങ്കുവെച്ചപ്പോൾ നിനക്ക് എന്താണെങ്കിലും പ്രേമിക്കാൻ താല്പര്യം ഇല്ലല്ലോ അപ്പോൾ ഇങ്ങനെ നടക്കട്ടെ എന്നായിരുന്നു ഉത്തരം. അതെങ്ങനെയാണ് എന്റെ തെറ്റായി മാറുന്നത് എന്ന് ചോദിച്ചിരുന്നു..
മിയയുടെ വാക്കുകൾ:
ആയിരത്തോളം ഫോട്ടോസും വിവരങ്ങളുമല്ലേ. അതില്‍ നിന്ന് പറ്റിയത് എങ്ങനെ കണ്ടെത്തും? രാത്രി ഉറങ്ങാതിരുന്ന് സൈറ്റില്‍ തിറഞ്ഞ് തിരഞ്ഞ് തലവേദനയും പിടിച്ച് മമ്മിയ്ക്ക് എന്നെ കെട്ടിക്കാനുള്ള ആവേശം തന്നെ അങ്ങ് പോയി. എനിക്ക് വയ്യ, എന്ന് മമ്മി പറയുമ്പോള്‍ ഞാന്‍ ചോദിക്കും ‘ഇത്ര പെട്ടെന്ന് മതിയായോ എന്നെ കെട്ടിക്കല്‍’ എന്ന്. അവസാനം ദേ വരുന്നു, തേടിയ വള്ളി. കൂടി വന്നാല്‍ തൃശൂര്‍ വരെ. അതിനപ്പുറത്തേക്ക് എന്റെ കൊച്ചിനെ കൊടുത്ത് വിടത്തില്ല, എന്നൊക്കെ പറഞ്ഞിരുന്ന മമ്മിക്ക് എറണാകുളത്ത് നിന്നുള്ള ചെക്കനെ അങ്ങ് പിടിച്ചു. ശേഷം ദേ നോക്ക് എന്നും പറഞ്ഞ് ഒരു ഫോട്ടോയുമായി എന്റെ പിറകേ നടക്കാന്‍ തുടങ്ങി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…