‘ഇവനാണ് കായംകുളത്ത് പൊലീസ് ഓഫീസറെ വർഗീയവാദിയാക്കാൻ ശ്രമിച്ചവൻ’ – തെറ്റാത്ത കണക്കു കൂട്ടലിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് മുകേഷ്

കൊല്ലം: കേരള പൊലീസിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ കഴിഞ്ഞദിവസമായിരുന്നു സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കേരള പൊലീസിൽ നിന്ന് തനിക്കും മാതാവിനും ദുരനുഭവം നേരിട്ടതായി ഒരു യുവാവ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇത് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. അഫ്സൽ എന്ന കോൺഗ്രസ് പ്രവർത്തകൻ ആയിരുന്നു തനിക്കും അമ്മയ്ക്കും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞത്. കായംകുളം എം എസ് എം കോളേജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ ഞായറാഴ്ച രാവിലെ പോകുന്നതിനിടെ തനിക്കും മാതാവിനു പൊലീസിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നെന്ന് ആയിരുന്നു അഫ്സൽ കുറിച്ചത്.

എന്നാൽ, ഇയാളുടെ ഈ ആക്ഷേപത്തിനും ആരോപണത്തിനും തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്റിലൂടെ മറുപടി നൽകിയിരിക്കുകയാണ് എം എൽ എ. ദുരനുഭവം നേരിട്ടതായി ഫേസ്ബുക്കില്‍ ആരോപിച്ച അഫ്‌സലിന്റെ ഫേസ്ബുക്കിലെ പഴയ പേരായ ആര്യന്‍ മിത്ര എന്ന ഐഡിയില്‍ നിന്ന് മുകേഷിന്റെ പേജില്‍ തെറി പറഞ്ഞന്റെ സ്‌ക്രീന്‍ഷോട്ടാണ് അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്.

Mukesh

‘ചില കണക്കുകൂട്ടലുകള്‍ അത് തെറ്റാറില്ല. ഇവനാണ് കായംകുളത്ത് പൊലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്‍. അന്ന് ഇവന്റെ പേര് ആര്യന്‍ മിത്ര എന്നായിരുന്നു,’ എന്നാണ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് മുകേഷ് ഫേസ്ബുക്കില്‍ എഴുതിയിരിക്കിന്നത്. തെറി പറയുന്ന ആളുടെ കമന്റിന് ‘എന്തിനാ തന്തയെ പറയിക്കുന്നേ’ എന്ന് മറുപടിയും മുകേഷ് കൊടുക്കുന്നുണ്ട്. വസ്ത്രത്തിന്റെ പേരിൽ തന്റെ ഉമ്മയെ പൊലീസ് തടഞ്ഞെന്ന അഫ്സലിന്റെ ആരോപണം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ആരോപണം നിഷേധിച്ച് ഓച്ചിറ സി ഐ തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.

KOCHI 2014 JUNE 25 : ( WARNING > Use this picture only after 2014 Manorama annual special edition ) Malayalam cine actor Mukesh . @ Josekutty Panackal
Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago