Categories: Malayalam

ഫോട്ടോയിൽ ഞാൻ വസ്ത്രമൊന്നും ഇല്ലാത്ത ചിത്രമല്ല പങ്കുവച്ചത്, പെൺകുട്ടിയുടെ ശരീരഭാ​​ഗം കാണുമ്പോൾ ഇവൻമാർക്ക് എന്തിനാണ് ചൊറിയുന്നത്? വിമർശനങ്ങൾക്ക് മറുപടിയുമായി മോഡൽ

വെഡിങ് ഫോട്ടോഷൂട്ടുകൾ ഉൾപ്പെടെ നിരവധി ഫോട്ടോഷൂട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഓരോ ഫോട്ടോഷൂട്ടും എങ്ങനെ വ്യത്യസ്തമാകാം എന്ന ചിന്തയിലാണ് ആളുകൾ. അത്തരത്തിൽ സൈബർ ആക്രമണം നേരിടുകയാണ് നടി അർച്ചനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. തനിക്കും നായകനായി യുവാവിനും വളരെയധികം തെളിവുകൾ ലഭിച്ചു എന്നും അതൊരു വെഡിങ് ഫോട്ടോ ഷൂട്ട് അല്ലായിരുന്നു എന്നും താരം പറയുന്നു. ചിത്രത്തിനു താഴെ മോശം കമൻ്റ് ഇട്ടവർക്കും വീഡിയോയിൽ ലൈവിൽ വന്ന് വീട്ടുകാരെ തെറിവിളിച്ചവർക്കും ഇപ്പോൾ മറുപടി നൽകുകയാണ് അർച്ചന. ഇൻസ്റ്റഗ്രാമിൽ ലൈവ് നടത്തിയാണ് താരം ഇതിനെതിരെ പ്രതികരിച്ചത്.

താരത്തിൻ്റെ വാക്കുകൾ:
ഞാൻ ചെയ്ത ഫോട്ടോകൾക്ക് ധാരാളം നെഗറ്റീവ് കമന്റുകൾ മുമ്പും ചിത്രങ്ങൾക്ക് കീഴെ കമന്റായും മെസേജായുമൊക്കെ വരാറുണ്ട്. എന്നാൽ ഇപ്പോൾ ലൈവിൽ വന്നത് അമ്മ, അച്ഛൻ തുടങ്ങിയവർ ഉൾപ്പെടെയുള്ള വീട്ടുകാരെ ചീത്തവിളിച്ചതുകൊണ്ടാണ്. മുലയും വയറും കാണാത്ത ആരും ഈ ലോകത്തില്ല. സ്വന്തം അമ്മയുടെ മുലകുടിച്ചാണ് ഇവൻമാരൊക്കെ വളർന്നു വന്നത്. പിന്നെന്താണ് ഒരു പെൺകുട്ടിയുടെ ശരീരഭാ​​ഗം കാണുമ്പോൾ ഇവൻമാർക്ക് ചൊറിയുന്നത്.


ഫോട്ടോയിൽ ഞാൻ വസ്ത്രമൊന്നും ഇല്ലാത്ത ചിത്രമല്ല പങ്കുവച്ചത്.കുറച്ച് ബ്രസ്റ്റും വയറും മാത്രമാണ് കാണുന്നത്. പലരും ചോദിക്കുന്നു ബിക്കിനി ഇട്ട ഫോട്ടോഷൂട്ട് എന്നാണ് എന്ന്. ഉടനെ ഉണ്ടാകും. ആ ചിത്രങ്ങൾ അത്ര വൾഗറായിട്ടുണ്ടെന്ന തോന്നലും ഇല്ല.ഫേക്ക് ഐഡിയിൽ നിന്നും എന്റെ ഫോട്ടോകൾ ആസ്വദിച്ചാണ് എന്നെ ചീത്ത വിളിക്കാൻ വരുന്നത്. സിനിമയിൽ കാണുന്ന പ്രണയ രംഗത്തിന് സമാനമായ രീതിയിലായിരുന്നു വെഡിങ് മോഡൽ ഫോട്ടോ. വ്യത്യസ്തമായ ഫോട്ടോഗ്രാഫി രീതികൾ പരീക്ഷിക്കുന്ന Rituals wedding Company ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി ഫോട്ടോഷൂട്ടുകളിലൂടെ മലയാളികൾക്ക് പരിചിതയായ അർച്ചന നടിയും അവതാരകയും ജിം ട്രെയിനറും കൂടിയാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago