പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയുണ്ടായി.ഇതിനിടെ റേഡിയോ മാമ്പഴം സംഘടിപ്പിച്ച ‘ലൂസിഫർ ചലഞ്ച്’ വിജയികൾക്കുള്ള സമ്മാനങ്ങൾ മോഹൻലാൽ സമ്മാനിച്ചു. ആരാധകരുടെ ചില ചോദ്യങ്ങൾക്കും ചലഞ്ച് വിജയികൾക്കും ഉത്തരം നൽകാൻ മോഹൻലാൽ സമയം കണ്ടെത്തി.
മോഹൻലാൽ പുലിമുരുകൻ എന്ന സിനിമയിൽ ഗംഭീര പ്രകടനം നടത്തിയത് നമ്മൾക്കെല്ലാവർക്കും അറിയാം.യഥാർത്ഥ പുലികളുമായി അഭിനയിച്ചിട്ടുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. അയാൾക്കുള്ള മറുപടിയും ഉടൻ തന്നെ മോഹൻലാൽ പറഞ്ഞു .പുലിമുരുകൻ ഷൂട്ടിങ്ങിനായി തായ്‌ലാൻഡിലും വിയറ്റ്നാമിലും പോയപ്പോൾ നിരവധി കടുവകളെ കാണാൻ സാധിച്ചിട്ടുണ്ട് .250 കിലോ ഭാരമുള്ള കടുവയുമായി വരെ അഭിനയിക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചു, മോഹൻലാൽ പറഞ്ഞു. ഓണം റിലീസായി എത്തുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ആണ് മോഹൻലാലിൻറെ അടുത്ത റിലീസ്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിൽ ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു വരുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…