നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിൽ കുടുംബസമേതം എത്തി മോഹൻലാലും വിസ്മയയും. വരവേല്‍പ്പ് സംഘത്തിന്റെ അകമ്ബടിയോടു കൂടിയാണ് മോഹന്‍ലാലും സുചിത്രയും പ്രണവും വിസ്മയയും എത്തിയത്. ബ്ലാക്ക് ആൻഡ് റെഡ് തീമിൽ തീർത്ത വസ്ത്രങ്ങളാണ് മോഹൻലാലും കുടുംബവും ധരിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടേയും മകള്‍ ഡോ. അനിഷയുടെയും പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന്‍ ഡോ: എമില്‍ വിന്‍സന്റിന്റെയും വിവാഹ ചടങ്ങിനാണ് മോഹന്‍ലാലും കുടുംബവും എത്തിയത്.
മോഹന്‍ലാലും പ്രണവും ബ്ലാക്ക് തീമിലെ സ്യൂട്ട് അണിഞ്ഞപ്പോള്‍ സുചിത്രയും മകള്‍ വിസ്മയയും ചുവപ്പു നിറത്തിലെ ഗൗണ്‍ ആണ് ധരിച്ചത്. കറുപ്പ് സ്യൂട്ടും കോട്ടും അണിഞ്ഞ് പുരുഷന്മാരും ചുവപ്പ് നിറമുളള ഗൗണില്‍ സ്ത്രീകളും കൈകോര്‍ത്ത് പളളിയിലേക്ക് കയറി. ഏറ്റവും അവസാനം മോഹന്‍ലാലും ഭാര്യ സുചിത്രയും ഉണ്ടായിരുന്നു. തൊട്ടു മുമ്ബിലായി പ്രണവ് മോഹന്‍ലാലും സഹോദരി വിസ്‌മയ മോഹന്‍ലാലുമാണ് നടന്നത്.
ഏറെ കാലത്തിന് ശേഷമാണ് വിസ്‌മയ കുടുംബത്തോടൊപ്പം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. വൈകുന്നേരം നടന്ന വിവാഹ റിസപ്‌ഷനില്‍ മോഹന്‍ലാലിനൊപ്പം ദിലീപ് അടക്കമുളള മറ്റ് പ്രമുഖ താരങ്ങളും പങ്കെടുത്തു. അനിഷയുടെ വിവാഹ നിശ്ചയത്തിന് മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവ് മോഹന്‍ലാലും പങ്കെടുത്തിരുന്നു. എന്നാല്‍ മനസമ്മതത്തില്‍ മോഹന്‍ലാല്‍ ഒറ്റയ്‌ക്കാണ് എത്തിയത്. പളളിയിലും തുടര്‍ന്ന് നടന്ന വിരുന്ന് സത്കാരത്തിലുമെല്ലാം മുന്‍പന്തിയില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…