മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ട്വൽത് മാൻ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ മെയ് 20നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് ഹാട്രിക് വിജയവുമായി മുന്നേറുകയാണ്. മികച്ച അഭിപ്രായമാണ് 12ത് മാൻ സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഡീസന്റ് ത്രില്ലർ എന്നാണ് സിനിമ കണ്ടവർ ഒറ്റ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. പടം തുടങ്ങിയ സമയം മുതൽ രണ്ടേമുക്കാൽ മണിക്കൂറും എൻഗേജിംഗ് ആയി പിടിച്ചിരുത്തുന്ന സിനിമയാണ് 12ത് മാൻ എന്നാണ് നിരൂപകർ പറയുന്നത്. ജീത്തു ജോസഫ് വീണ്ടും ഒരു ത്രില്ലർ സിനിമയ്ക്ക് തൂലിക ചലിപ്പിച്ചപ്പോൾ പിറന്നത് അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളോടു കൂടിയ ഒരു ക്രാഫ്റ്റഡ് ത്രില്ലർ. ഹാട്രിക് വിജയം സ്വന്തമാക്കിയ ജീത്തു ജോസഫ് – മോഹൻലാൽ ടീമിനെ അഭിനന്ദിക്കാനും പ്രേക്ഷകർ മറന്നില്ല.
ഒരു റിസോർട്ടിൽ ഒത്തുകൂടുന്ന പതിനൊന്നു പേർ. അവർക്കിടയിലേക്ക് എത്തുന്ന പന്ത്രണ്ടാമൻ. ആ രാത്രിയിൽ അവിടെ ഒരാൾ കൊല്ലപ്പെടുന്നു. കൊലപാതകിയെ കണ്ടെത്താനുള്ള ശ്രമങ്ങളും അന്വേഷണങ്ങളുമാണ് 12ത് മാൻ പറയുന്നത്. സസ്പെൻസും ട്വിസ്റ്റും പ്രേക്ഷകർക്ക് ചിത്രം എൻഗേജിംഗ് ആക്കുന്ന രീതിയിലാണ്. വളരെ കുറച്ച് അഭിനേതാക്കൾ മാത്രമാണ് 12ത് മാനിൽ ഉള്ളത്. ഒരു ദിവസത്തെ സംഭവം സിനിമയാകുമ്പോൾ അതിന് പശ്ചാത്തലമാകുന്നത് മിസ്റ്ററിയാണ്. കെ ആർ കൃഷ്ണകുമാറിന്റേതാണ് സ്ക്രിപ്റ്റ്. റിസോർട്ടിലാണ് കഥ നടക്കുന്നത്. ഇടയ്ക്ക് കൊച്ചിയും കടന്നു വരുന്നുണ്ട്. അതിഥി രവി, അനുശ്രീ, അനു സിത്താര, ശിവദ, പ്രിയങ്ക മോഹൻ, ലിയോണ ലിഷോയ് എന്നിവരാണ് നായികമാരായി എത്തുന്നത്. സൈജു കുറുപ്പ്, ഉണ്ണി മുകുന്ദൻ, അനു മോഹൻ, ചന്തുനാഥ്, രാഹുൽ മാധവ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.
എഡിറ്റിങ് – വി.എസ്. വിനായക്, ഛായാഗ്രഹണം – സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം – അനില്‍ ജോണ്‍സണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സിദ്ധു പനയ്ക്കല്‍, കോസ്റ്റ്യൂംസ് – ലിന്റാ ജീത്തു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നൽകിയതിന് ശേഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇടുക്കി ജില്ലയിലെ കുളമാവിലുള്ള ഒരു റിസോര്‍ട്ടായിരുന്നു ലൊക്കേഷന്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…