ഫേസ്ബുക്കിലൂടെ പ്രേക്ഷകരില്‍ ആകാംക്ഷനിറച്ച് മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും; വൈറലായി പോസ്റ്റുകള്‍; ടൈറ്റില്‍ പ്രഖ്യാപനമെന്ന് ആരാധകര്‍

ആരാധകരില്‍ ആകാംക്ഷ നിറച്ച് മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റുകള്‍. ഏതോ പസ്സിലിന്റെ ഭാഗങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് ഇരുവരും ഫേസ്ബുക്കില്‍ പങ്കുവച്ചത്. രണ്ട് പേരുടേയും ഫേസ്ബുക്കില്‍ ഒരേ സമയം പോസ്റ്റുകള്‍ പങ്കുവയ്ക്കപ്പെട്ടതോടെ ലിജോ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനമായിരിക്കാമിതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

അടുത്തിടെയാണ് മോഹന്‍ലാലിനൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പ്രഖ്യാപിച്ചത്. ഇതിന് ശേഷമുള്ള പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതിനിടെയാണ് പുതിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ജനുവരി പത്തിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. രാജസ്ഥാനായിരിക്കും പ്രധാന ലൊക്കേഷന്‍. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാന്‍ ഷെഡ്യൂള്‍ നീണ്ടുനില്‍ക്കും.

ചിത്രത്തില്‍ ഒരു ഗുസ്തിക്കാരന്റെ വേഷത്തിലായിരിക്കും മോഹന്‍ലാല്‍ എത്തുകയെന്നാണ് സൂചന. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും ഇത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago