Categories: MalayalamNews

വരനെ ആവശ്യമുണ്ട് ചെയ്യുവാൻ ധൈര്യപ്പെടില്ലെന്ന് പ്രിയദർശനും ആ സിനിമ കണ്ട് ഒത്തിരി ചിരിച്ചുവെന്ന് ലാലേട്ടനും

മലയാളികൾക്ക് എന്നും പൊട്ടിച്ചിരിക്കുവാനുള്ള നിരവധി സിനിമകൾ സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ. ഇരുവരും ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന മലയാളത്തിലെ തന്നെ ഏറ്റവും വലിയ ചിത്രത്തിന്റെ റിലീസ് കൊറോണ കാരണം നീണ്ടു പോയിരിക്കുകയാണ്. ഇപ്പോഴിതാ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്‌ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം കണ്ട വിശേഷങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് ഇരുവരും. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

മോഹൻലാൽ: പുതിയ തലമുറയുടെ സിനിമ ശ്രമങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത്. ലോക്ക് ഡൗൺ സമയത്ത് വീട്ടിലിരുന്ന് സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് കണ്ടു. സിനിമ ഇഷ്ടമായി. പടം കണ്ട ശേഷം അതിലഭിനയിച്ച പഴയതും പുതിയതുമായ തലമുറയിൽപ്പെട്ട എല്ലാവരേയും വിളിച്ചു. മനസ്സിൽ സന്തോഷം നിറച്ച ഒരുപാട് നർമമുഹൂർത്ഥങ്ങൾ സിനിമയിൽ ഉണ്ടായിരുന്നു. സിനിമയിലെ പല തമാശകളും കണ്ട് ഞാൻ ചിരിച്ചു. ചുറ്റും നോക്കിയപ്പോൾ അടുത്തിരിക്കുന്ന പ്രിയനോ മറ്റുള്ളവർക്കോ യാതൊരു ഭാവമാറ്റവുമില്ല. പലപ്പോഴും അങ്ങനെയാകും. നമുക്ക് മാത്രം ചിരിക്കാൻ കഴിയുന്ന നമ്മളിൽ മാത്രം ചിരി ജനിപ്പിക്കുന്ന ചില തമാശകളും കമന്റുകളും ഉണ്ടാകുമല്ലോ.

പ്രിയദർശൻ: പഴയകാലത്ത് ഹ്യൂമർ മുൻനിർത്തി ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. സമൂഹത്തിൽ നിന്ന് തന്നെ ചിരിക്കുള്ള വകകൾ കണ്ടെത്തി അവതരിപ്പിക്കുന്നതായിരുന്നു രീതി. ഇന്ന് സിനിമ വലിയ തോതിൽ മാറിയിരിക്കുന്നു. വരനെ ആവശ്യമുണ്ട് സിനിമയുടെ തിരക്കഥ എനിക്ക് കിട്ടിയാൽ അത് ചെയ്യാൻ ഞാൻ ധൈര്യപ്പെടില്ലായിരുന്നു. സിനിമ ഇഷ്ടപ്പെട്ടു. പക്ഷേ സിനിമയിലെ സിറ്റുവേഷനുകൾ പലതും ഞാനുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതല്ല. ഈ വ്യത്യാസത്തെയാകും ജനറേഷൻ ഗ്യാപ്പ് എന്ന് പറയുന്നത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago