സ്റ്റുഡിയോ ഫ്ലോറുകളിൽ നിന്ന് പുറത്തേക്കിറങ്ങിയ മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രമാണ് ഓളവും തീരവും. പി എൻ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മധുവും ഉഷാനന്ദിനിയുമാണ് നായകനും നായികയുമായി എത്തിയത്. മലയാളസിനിമയിലെ റിയലിസത്തിന് തുടക്കം കുറിച്ച സിനിമ ആയിരുന്നു ഇത്. എം ടി വാസുദേവൻ നായർ ആയിരുന്നു ചിത്രത്തിന്റെ രചന. അരനൂറ്റാണ്ടിന് ശേഷം ചിത്രത്തിന് ഒരു പുനരാഖ്യാനം ഉണ്ടാകാൻ പോകുന്നുവെന്നാണ് വാർത്തകൾ. എം ടിയുടെ തന്നെ തിരക്കഥയ്ക്ക് ദൃശ്യഭാഷ ഒരുക്കുന്നത് പ്രിയദര്‍ശനാണ്.
എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്ലിക്‌സ് ആന്തോളജിയിൽ ഒന്ന് ‘ഓളവും തീരവും’ ആയിരിക്കുമെന്ന് കാൻ ചാനൽ മീഡിയ റിപ്പോർട്ട് ചെയ്യുന്നു. 1970ൽ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. എം ടി കഥകളുടെ നെറ്റ്ഫ്ലിക്സ് ആന്തോളജിയിൽ പ്രിയദർശൻ രണ്ട് ചിത്രങ്ങളാണ് സംവിധാനം ചെയ്യുന്നത്. അതിലൊന്ന് ‘ശിലാലിഖിതം’ എന്ന കഥയാണ്. ബിജു മേനോൻ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഓളവും തീരവും റീമേക്ക് ചെയ്യുമ്പോൾ അതിൽ മധു അവതരിപ്പിച്ച കഥാപാത്രമായ ബാപ്പുട്ടിയായി മോഹൻലാൽ എത്തും. എന്നാൽ, ഉഷാനന്ദിനി അവതരിപ്പിച്ച നബീസ ആരായിരിക്കും എന്ന കാത്തിരിപ്പിലാണ് ആരാധകർ.
എം ടി വാസുദേവൻ നായരുടെ കഥകളെ കോർത്തിണക്കിയാണ് നെറ്റ്ഫ്ലിക്സ് ആന്തോളജി ഒരുങ്ങുന്നത്. പ്രിയദർശനെ കൂടാതെ ജയരാജ്, സന്തോഷ് ശിവൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ചിത്രങ്ങൾ ഒരുക്കുന്നു. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദിഖും ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും ആണ് നായകർ. എംടിയുടെ ‘അഭയം തേടി’ എന്ന രചനയാണ് സന്തോഷ് ശിവന്‍ ചലച്ചിത്രമാക്കുന്നത്. അരനൂറ്റാണ്ട് മുമ്പ് ചാരുചിത്ര പ്രൊഡക്ഷന്റെ ബാനറില്‍ പി എ ബക്കർ ആയിരുന്നു ഓളവും തീരവും നിര്‍മ്മിച്ചത്. ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് പുതിയ ഓളവും തീരത്തിന്റെയും നിര്‍മ്മാതാക്കള്‍. ഒ ടി ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലൂടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…