മോഹൻലാൽ – ഷാജി കൈലാസ് ചിത്രം ‘എലോൺ’ ഷൂട്ടിംഗ് പുരോഗമിക്കുന്നു. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘എലോൺ’ എന്ന പ്രത്യേകതയുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചില ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘എലോൺ സിനിമ ഷൂട്ടിംഗിന്റെ സീനുകൾക്ക് പിന്നിൽ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അനീഷ് ഉപാസന ആണ് ബി ടി എസ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മോഹൻലാൽ തനിയെ ഫോണിൽ സംസാരിക്കുന്നത്, ബാക്ക്പാക്കും ലഗേജുമായി ഒരു യാത്രയുടെ മൂഡിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ചിത്രീകരണവും വീഡിയയോയിൽ കാണാം. സംവിധായകൻ ഷാജി കൈലാസ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ, ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ എന്നിവരെയും ദൃശ്യങ്ങളിൽ കാണാം.
യുട്യൂബിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റുമായി ആരാധകരും എത്തിയിട്ടുണ്ട്. ‘ലുക്ക് നൈസ് ആയിട്ടുണ്ട്, പടവും നൈസ് ആകട്ടെ’ എന്നാണ് ഒരു കമന്റ്. കട്ട് വെയിറ്റിംഗിലാണെന്നും പടം പൊളി ആകട്ടെയെന്നും നല്ല പടം ആകാൻ ആശംസിക്കുന്നെന്നും അങ്ങനെ പോകുന്നു കമന്റുകൾ. ഷാജി കൈലാസിന്റെ ഒരു ഗംഭീര തിരിച്ചു വരവ് ആയിരിക്കും ഈ പടമെന്നും ആരാധകർ പ്രതീക്ഷ പങ്കുവെയ്ക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രാജേഷ് ജയരാമനാണ്. അഭിനന്ദൻ രാമാനുജം ആണ് ഛായാഗ്രഹണം. ഡോൺ മാക്സ് ആണ് എഡിറ്റർ. ജേക്സ് ബിജോയ് ആണ് എഡിറ്റർ.
ആശിർവാദ് സിനിമാസിന്റെ മുപ്പതാമത് ചിത്രമാണ് എലോൺ എന്ന പ്രത്യേകതയും ഉണ്ട്. ആശിർവാദ് സിനിമാസിന്റെ ആദ്യചിത്രമായ നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാൻ സൂപ്പർ ഹിറ്റ് ആയിരുന്നു. ഇരുവരും ഒന്നിച്ച ആറാം തമ്പുരാൻ പുറത്തിറങ്ങിയത് 1997ൽ ആയിരുന്നു. സൂപ്പർഹിറ്റ് ആയ ചിത്രത്തിൽ മോഹൻലാലും മഞ്ജു വാര്യരും അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും ആരാധകരുടെ മനസിലുണ്ട്. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നിവയാണ് ഇരുവരും ഒരുമിച്ച് എത്തിയ മറ്റു ചിത്രങ്ങൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…