വിയറ്റ്നാം കോളനി, ലേഡീസ് ആൻഡ് ജന്റിൽമാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ – സിദ്ധിഖ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു. ഈ വർഷം അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങുവാൻ ഉദ്ദേശിക്കുന്ന ചിത്രം ആക്ഷനും കോമഡിയും ഒന്നിക്കുന്ന പക്കാ എന്റർടൈനർ ആയിരിക്കുമെന്ന് സംവിധായകൻ സിദ്ധിഖ് തന്നെ വ്യക്തമാക്കി. “ആക്ഷനും ഹ്യൂമറും നിറഞ്ഞ ഒരു ബിഗ് ബഡ്‌ജറ്റ് ചിത്രമായിരിക്കും ഇത്. നയൻതാരയും ഇന്നസെന്റും ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന രീതിയിൽ പല വാർത്തകളും കണ്ടു. കാസ്റ്റ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഒരു ത്രെഡ് എന്റെ മനസ്സിൽ ഉണ്ട്. ഇനിയും എഴുതി തുടങ്ങിയിട്ടില്ല.” മലയാളചിത്രം ഭാസ്‌കർ ദി റാസ്‌ക്കലിന്റെ തമിഴ് റീമേക്ക് ഭാസ്‌കർ ഒരു റാസ്ക്കൽ എന്ന ചിത്രമാണ് സിദ്ധിഖിന്റേതായി അവസാനം തീയറ്ററുകളിൽ എത്തിയ ചിത്രം. ഹിന്ദിയിൽ സഞ്ജയ് ദത്തിനെ നായകനാക്കി ഈ ചിത്രം പ്ലാൻ ചെയ്‌തിട്ടുണ്ടെങ്കിലും നിർമാതാക്കളെ ഇനിയും ലഭിച്ചിട്ടില്ലാത്തതിനാൽ അടുത്തത് മോഹൻലാൽ ചിത്രമായിരിക്കുമെന്നാണ് സംവിധായകൻ പറഞ്ഞത്. ദിലീപിനെ നായകനാക്കി അടുത്ത കൊല്ലത്തെ വിഷു റിലീസായി ഒരു ചിത്രവും ലിസ്റ്റിലുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…