ബിഗ് ബോസില്‍ നാടകീയ രംഗങ്ങള്‍. കഴിഞ്ഞ എപ്പിസോഡിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കലായിരുന്നു ഇന്ന് മോഹന്‍ലാലിന്റെ പണി. ഓരോരുത്തരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മോഹന്‍ലാല്‍ ചോദിച്ചറിഞ്ഞു. ചിലയാള്‍ക്കാരെ മോഹന്‍ലാല്‍ താക്കീത് ചെയ്തു. ഒരിടവേള കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ മത്സാര്‍ഥികള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് കണ്ട് മോഹന്‍ലാല്‍ ക്ഷുഭിതനാകുകയും ചെയ്തു. ഫിറോസ് ഖാനും കിടിലന്‍ ഫിറോസും തമ്മിലായിരുന്നു തര്‍ക്കം തുടങ്ങിവെച്ചത്. തരികിട അഭ്യാസം എന്റെയടുത്ത് കാണിക്കരുത് എന്ന് മോഹന്‍ലാല്‍ താക്കീത് നല്‍കി.
ഡിംപലിനെ ഫിറോസ് ഖാന്‍ കള്ളിയെന്ന് വിളിച്ചത് അനൂപ് കൃഷ്ണന്‍ ചോദ്യം ചെയ്തിരുന്നു. ഫിറോസ് ഖാന്‍ അനൂപ് കൃഷ്ണനെതിരെയും രൂക്ഷമായി തിരിഞ്ഞു. എന്നാല്‍ ഒരാളെ എങ്ങനെയാണ് കള്ളിയെന്ന് വിളിക്കുകയെന്ന് അനൂപ് കൃഷ്ണന്‍ ചോദിച്ചു. മോഹന്‍ലാല്‍ തിരിച്ചെത്തിയപ്പോഴും ഫിറോസ് ഖാന്‍ അടങ്ങിയില്ല. കിടിലന്‍ ഫിറോസ് മാസ്‌ക് ആണെന്ന് ഫിറോസ് ഖാന്‍ പറഞ്ഞു. തന്റെ മുന്നിലും മത്സാര്‍ഥികള്‍ തര്‍ക്കത്തിലായതില്‍ മോഹന്‍ലാല്‍ ക്ഷുഭിതനായി.
സ്‌ക്രിപ്റ്റ് അനുസരിച്ച് തനിക്ക് സംസാരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഫിറോസ് ഖാന്‍ വീണ്ടും കിടിലന്‍ ഫിറോസിനെതിരെ തിരിഞ്ഞു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പറഞ്ഞയക്കുമെന്നായിരുന്നു തുടര്‍ന്ന് മോഹന്‍ലാല്‍ പറഞ്ഞത്. അവസാനമായിട്ട് പറയുകയാണ്, തരികിട അഭ്യാസം എന്റെയടുത്ത് കാണിക്കരുത്. ഞാന്‍ അതൊക്കെ കഴിഞ്ഞിട്ട് വന്ന ആളാ. അതുകൊണ്ടാ ഇവിടെ വന്ന് നില്‍ക്കുന്നത്. നല്ലതായിട്ട് കളിക്കാന്‍ എനിക്കറിയാം. ഞാന്‍ ഒരു ദാക്ഷിണ്യവും കാണിക്കാതെ നിങ്ങള്‍ക്ക്, നല്ല പണി തരും. കോംപ്രമൈസ് ആക്കിയിട്ട് വീണ്ടും തുടങ്ങുന്നു. ചുമ്മാ കാണാന്‍ വരുന്നതല്ല. അഭ്യാസം ഞാന്‍ നില്‍ക്കുമ്പോള്‍ കാണിക്കരുത്, ആണുങ്ങളായാലും പെണ്ണുങ്ങളായാലും. ഇതൊരു ഗെയിം ആണെന്നറിഞ്ഞിട്ടല്ലേ വന്നതെന്നും മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോട് ചോദിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…