വിപുലമായ കിച്ചൻ, മേക്കപ്പ് റൂം, ആഡംബരം നിറയുന്ന കിടപ്പുമുറികൾ; കൊച്ചിയിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി മോഹൻലാൽ

കൊച്ചിയിൽ പുതിയ വീട് സ്വന്തമാക്കി നടൻ മോഹൻലാൽ. കൊച്ചി കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് മോഹൻലാൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയത്. 15, 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്‌സ് ഫ്ലാറ്റാണ് താരം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. ബുധനാഴ്ച ആയിരുന്നു പാലു കാച്ചൽ. ക്ഷണിക്കപ്പെട്ട അൻപതോളം ആളുകൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ഉയരങ്ങളിലുള്ള ഫ്ലാറ്റിൽ ആഡംബര വീടിനെ വെല്ലുന്ന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പുതിയ വീടിന്റെ ഏറ്റവും വലിയ ആകർഷണം എൻട്രൻസിൽ സ്ഥാപിച്ച ഒരു ലാംബ്രട്ട സ്കൂട്ടറാണ്. ഇട്ടിമാണി സിനിമയിൽ താരം ഉപയോഗിച്ച സ്കൂട്ടറാണ് ഇത്. ഈ സ്കൂട്ടറിന് നമ്പറായി നൽകിയിരിക്കുന്നത് എംഎൽ 2255 നമ്പരാണ് സ്കൂട്ടറിന്. രാജാവിന്റെ മകൻ സിനിമയിലെ ഡയലോഗിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ നമ്പർ.

ഗസ്റ്റ് ലിവിങ്ങ്, ഡൈനിങ്ങ്, പൂജ മുറി, പാൻട്രി കിച്ചൻ, വർക്കിങ്ങ് കിച്ചൻ എന്നിവയാണ് താഴത്തെ നിലയിൽ ഒരുക്കിയിരിക്കുന്നത്. പാചകത്തിൽ താൽപര്യമുള്ള താരം അടുക്കള ഒരുക്കിയിരിക്കുന്നത് വിപുലമായാണ്. ആഡംബരമായി ഒരുക്കിയിരിക്കുന്ന നാല് കിടപ്പുമുറികളും മേക്കപ്പ് റൂമും സ്റ്റാഫ് റൂമും ഉണ്ട്. താരം പ്രധാനമായും താമസിക്കുന്നത് ചെന്നൈയിലെ കടൽത്തീരത്തോട് ചേർന്നുള്ള വീട്ടിലാണ്. തേവരയിലുള്ള വീട്ടിൽ അറ്റകുറ്റപണികൾ നടക്കുകയാണ്. കഴിഞ്ഞവർഷം ദുബായിലെ ആർപി ഹൈറ്റ്സിൽ ഒരു ആഡംബര ഫ്ലാറ്റ് താരം സ്വന്തമാക്കിയിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago