മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് അടുത്തിടെയാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. ചിത്രത്തിലൂടെ പഴയ മാസ് മോഹന്‍ലാലിനെ തിരികെ ലഭിച്ച സന്തോഷത്തിലാണ് സിനിമാസ്വാദകരും ആരാധകരും. അതിനിടെ സിനിമയ്‌ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നു. ഇതിനിടെ മോഹന്‍ലാലിന്റെ അഭിനയമികവിനെ ചൂണ്ടിക്കാട്ടുന്ന ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആറാട്ടില്‍ അധികം ആരും ശ്രദ്ധിക്കാതെ പോയതാണ് ഈ സീന്‍.
സിദ്ദിഖുമായുള്ള ഒരു സീനില്‍ മോഹന്‍ലാല്‍ ജീപ്പില്‍ ഇടിക്കുന്നത് കാണാം. ഇടിയുടെ ആഘാതത്തില്‍ മോഹന്‍ലാലിന്റെ കൈ വേദനിക്കുകയും കൈയില്‍ കിടന്നിരുന്ന വള പൊട്ടിപ്പോകുന്നതും കാണാം. എന്നാല്‍ ടേക്ക് തടസ്സപ്പെടുത്താതെ പൊട്ടിപ്പോയ വള സ്വാഭാവികമായി കയ്യിലാക്കി ഡയലോഗ് പറഞ്ഞ് ആ സീന്‍ മോഹന്‍ലാല്‍ പൂര്‍ത്തിയാക്കി. ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയ ബ്രില്യന്‍സിന്റെ മറ്റൊരു ഉദാഹരണമെന്നാണ് ആരാധകര്‍ പറയുന്നത്.
ഫെബ്രുവരി 18നാണ് ആറാട്ട് തീയറ്ററുകളില്‍ റിലീസ് ചെയ്തത്. ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…