ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് തിയറ്ററുകളെ പൂരപ്പറമ്പാക്കാൻ ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ അർദ്ധരാത്രി 12 മണിയോടെ തിയറ്ററുകളിൽ എത്തി. ആരാധർകർക്കൊപ്പം പങ്കുചേരാൻ മോഹൻലാലും തിയറ്ററിലേക്ക് എത്തി. മോഹൻലാലും കുടുംബവും കൊച്ചി സരിത തിയറ്ററിലാണ് മരക്കാർ കാണാൻ എത്തിയത്. ആരാധകർ ആവേശത്തോടെയാണ് മോഹൻലാലിനെ വരവേറ്റത്. ലോകം മുഴുവൻ നാലായിരത്തോളം തിയറ്ററുകളാണ് മരക്കാറിനായി മാറ്റി വെച്ചിരിക്കുന്നത്.
തിയറ്ററിന് പുറത്ത് ആർപ്പുവിളികളും ആവേശവും നൃത്തവുമായി ആരാധകർ സജീവമായിരുന്നു. തിയറ്ററിന് പുറത്ത് മഴ കനത്തു പെയ്തെങ്കിലും കാത്തുനിന്ന ആരാധകരെ അത് നിരാശയിലാക്കിയില്ല. അവർ കട്ടക്ക് നിന്നു. 12 മണിയോടെ തിയറ്ററിലെ ആവേശം തിമിർത്തു പെയ്തു. മരക്കാറിനെ സ്ക്രീനിൽ കണ്ടപ്പോൾ ആർപ്പുവിളികളോടെയാണ് ആരാധകർ വരവേൽപ്പ് നൽകിയത്. മൂന്നു മണിക്കൂർ നീണ്ട ദൃശ്യവിസ്മയം കണ്ട് പുറത്തിറങ്ങിയവർക്ക് പറയാൻ ഒരു വാക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ‘പടം കിടു, പൊളി’ എന്ന്.
കേരളത്തിൽ മാത്രം 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും മരക്കാർ ആണ് റിലീസ് ചെയ്തത്. ലോകം മുഴുവൻ 4100 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം, റിലീസിന് മുമ്പ് തന്നെ മരക്കാർ 100 കോടി ക്ലബിൽ ഇടം കണ്ടെത്തി. റിസർവേഷനിലൂടെ മാത്രമാണ് ഈ നേട്ടം. അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയാണ് റിലീസ് ആയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…